Latest NewsIndia

സിപിഎം ജനറൽ സെക്രട്ടറി യെച്ചൂരി രാഷ്ട്രപതിക്ക് പരാതി നൽകി

ന്യൂഡൽഹി: ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്ന കേന്ദ്രകമ്മിറ്റി അംഗവും ജമ്മു കാശ്‌മീർ എം.എൽ.എയുമായ യൂസഫ് തരിഗാiമിയെ സന്ദർശിക്കാൻ അനുമതി നിഷേധിച്ചതിൽ രാഷ്ട്രപതിക്ക് പരാതിയുമായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. തന്നെയും സിപിഐ ജനറൽ സെക്രട്ടറി ഡി.രാജയെയും ശ്രീനഗർ വിമാനത്താവളത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർ നാലുമണിക്കൂർ തടഞ്ഞുവെച്ചെന്ന് യെച്ചൂരി പരാതിയിൽ പറയുന്നു.

Read also:കര്‍ണാടകയിലെ കുതിരക്കച്ചവടം; പ്രതികരണവുമായി യെച്ചൂരി

ജനറൽ സെക്രട്ടറിയെന്ന നിലയിൽ പാർട്ടിക്കാരെ കാണുന്നത് തന്റെ അവകാശമാണ്. ഗവർണർക്ക് മുൻ‌കൂർ വിവരം നൽകിയ ശേഷമാണ് പുറപ്പെട്ടത്. സംസ്ഥാനത്ത് മനുഷ്യാവകാശ ലംഘനം നടക്കുന്നതായി വ്യാപകപരാതി ഉയരുന്നതായും യെച്ചൂരി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button