തിരുവന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞദിവസങ്ങളിലുണ്ടായ കനത്ത മഴയെത്തുടര്‍ന്ന് താറുമാറായ ട്രെയിന്‍ ഗതാഗതം പൂര്‍ണമായും പുനഃസ്ഥാപിക്കാനായില്ല. ദീര്‍ഘദൂരസര്‍വീസുകള്‍ അടക്കം ഞായറാഴ്ച പുറപ്പെടേണ്ട ഒട്ടേറേ സര്‍വീസുകള്‍ പൂര്‍ണമായും നാലുസര്‍വീസുകള്‍ ഭാഗികമായും റദ്ദാക്കി.
തിരുവനന്തപുരം-ഗൊരഖ്പുര്‍ രപ്തിസാഗര്‍ എക്സ്പ്രസ്(12512), ആലപ്പുഴ-ധന്‍ബാദ് ബൊക്കാറോ എക്സ്പ്രസ്(13352), തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി(12076), മംഗലാപുരം-ചെന്നൈ എഗ്മൂര്‍ എക്സ്പ്രസ്(16160) എന്നിവയാണ് ഭാഗികമായി റദ്ദാക്കിയത്. രപ്തിസാഗര്‍ തിരുവനന്തപുരത്തിനുപകരം ഈറോഡ് നിന്നായിരിക്കും പുറപ്പെടുക. ബൊക്കാറോ എക്സ്പ്രസ് ആലപ്പുഴയ്ക്കുപകരം കോയമ്ബത്തൂരില്‍നിന്ന് പുറപ്പെടും. ജനശതാബ്ദി കോഴിക്കോടിനുപകരം ഷൊര്‍ണൂരില്‍ സര്‍വീസ് അവസാനിപ്പിക്കും. എഗ്മൂര്‍ എക്സ്പ്രസ് തിരുച്ചിറപ്പള്ളിയില്‍നിന്നാകും പുറപ്പെടുക.
ശനിയാഴ്ച അറുപതിലേറെ സര്‍വീസുകളും റദ്ദാക്കിയിരുന്നു. ഷൊര്‍ണൂര്‍ ഭാഗത്ത് പാളത്തിലുള്ള തടസ്സം മാറിയാലേ തിരുവനന്തപുരത്തുനിന്നുമുള്ള ദീര്‍ഘദൂര സര്‍വീസുകള്‍ പുനരാരംഭിക്കാനാകൂ. മംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള എല്ലാ എക്സ്പ്രസ് തീവണ്ടികളും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിര്‍ത്തലാക്കിയിട്ടുണ്ട്.
Post Your Comments