കോഴഞ്ചേരി: കടുത്ത പനിയെത്തുടർന്ന് വിദ്യാർത്ഥി മരിച്ചത് അപൂർവ രോഗം മൂലമെന്ന് പരിശോധനാ ഫലം.കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും ജില്ലാ ആശുപത്രിയിലും ചികിത്സയിൽ കഴിഞ്ഞിട്ടും രോഗം ഭേദമാകാത്തതിനാൽ വിദ്യാർഥിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവിടെ നിന്ന് പൂനെയിലെ ലാബിലേക്ക് രക്തസാമ്പിളുകൾ അയച്ചിരുന്നു. ഈ പരിശോധന ഫലത്തിലാണ് കുട്ടിക്ക് അപൂർവരോഗമുണ്ടായിരുന്നതായി കണ്ടെത്തിയത്.
Read Also: മഴക്കാലത്ത് ഏറെ ശ്രദ്ധിയ്‌ക്കേണ്ട എലിപ്പനിയും : കാരണങ്ങളും
മരിച്ച കുട്ടിയുടെ സഹോദരനും സമാന രോഗലക്ഷണങ്ങളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ്. മണ്ണ്, വെള്ളം എന്നിവയിലൂടെ പകരുന്ന രോഗമാണെന്നാണ് കണ്ടെത്തിയത്. കടുത്ത പനിയും വിട്ടുമാറാത്ത ചൂടുമാണ് പ്രധാന ലക്ഷണം. ഇതിന്റെ പശ്ചാത്തലത്തിൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു.
Post Your Comments