കാഠ്മണ്ഡു : അടുത്തിടെ കണ്ടുപിടിച്ച ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള തടാകമെന്ന ഖ്യാതി നേപ്പാളിലെ ഈ തടാകത്തിനാണ്. ഹിമാലയന്‍ താഴ്വാരയിലെ ടിലിച്ചോ എന്ന തടാകമായിരുന്നു കണ്ടെത്തിയതില്‍ വെച്ച് ഏറ്റവും ഉയരം കൂടിയ തടാകം. 4,919 മീറ്ററിലാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. എന്നാല്‍ നേപ്പാളില്‍ പുതിയതായി കണ്ടെത്തിയ തടാകം ടിലിച്ചിയേയും കടത്തിവെട്ടും. 5,200 മീറ്ററിലാണ് നേപ്പാളിലെ ഈ പുതിയ തടാകം സ്ഥിതി ചെയ്യുന്നത്. ഇതിന് 1,500 മീറ്റര്‍ നീളവും 600 മീറ്റര്‍ നീളവുമുണ്ട്. എന്നാല്‍ ടിലിച്ചോ തടാകത്തിന് നാല് കിലോമീറ്റര്‍ നീളവും അരകിലോ മീറ്റര്‍ വീതിയുമാണുള്ളത്.
Post Your Comments