Latest NewsKerala

40 യാത്രക്കാരുമായി കെഎസ്ആര്‍ടിസി ബസ് ഒഴുക്കില്‍പ്പെട്ടു : ബസ് മുന്നോട്ടെടുത്തത് വെള്ളക്കെട്ടിന്റെ ആഴമറിയാതെ

മൂവാറ്റുപുഴ: കോതമംഗലം – മൂവാറ്റുപുഴ റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി ബസ് ഒഴുക്കില്‍പ്പെട്ടു. തിരുവനന്തപുരം-മാട്ടുപ്പെട്ടി റൂട്ടില്‍ സര്‍വീസ് നടത്തുന്ന സൂപ്പര്‍ ഫാസ്റ്റ് ബസാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ വെള്ളക്കെട്ടില്‍ പെട്ടുപോയത്. ബസിലുണ്ടായിരുന്ന ജീവനക്കാരെയും 42 യാത്രക്കാരെയും നാട്ടുകാരും അഗ്നിശമന സേനയും ചേര്‍ന്നു രക്ഷപ്പെടുത്തി.

കൊച്ചി-ധനുഷ്‌കോടി റോഡിലെ കാരക്കുന്നം, കക്കടാശേരി ഭാഗങ്ങള്‍ വെള്ളത്തിനടിയിലായിരുന്നു. വെള്ളക്കെട്ടിന്റെ ആഴം അറിയാതെ ഡ്രൈവര്‍ ബസ് മുന്നോട്ടെടുത്തപ്പോള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. ബസ് നിയന്ത്രിക്കാനാകാതെ വരികയും ഉള്ളിലേക്കു വെള്ളം കയറുകയും ചെയ്തതോടെ യാത്രക്കാരുടെ ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. തുടര്‍ന്ന് അഗ്നിരക്ഷാ സേനയെത്തി യാത്രക്കാരെ മുഴുവന്‍ രക്ഷപ്പെടുത്തി മൂവാറ്റുപുഴ ബസ് സ്റ്റാന്‍ഡിലെത്തിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button