KeralaLatest NewsIndia

നാല് മൃതദേഹം കൂടി ലഭിച്ചു: കവളപ്പാറയില്‍ 60 പേരോളം ഇനിയും മണ്ണിനടിയില്‍

ശനിയാഴ്ച അഞ്ചു മരണം മലപ്പുറത്ത് സ്ഥിരീകരിച്ചു.

മലപ്പുറം: 30 വീടുകളിലായി 60 പേര്‍ മണ്ണിലടിയില്‍പെട്ട പോത്ത്കല്ല് കവളപ്പാറയില്‍ ശനിയാഴ്ച നാലുപേരുടെ മൃതദേഹം കൂടി കണ്ടെടുത്തു. കൂരിമണ്ണില്‍ മുഹമ്മദ് (40), പൂന്താനി അബ്ദുള്‍ കരീമിന്റെ മകള്‍ ആബിദ(17), കവളപ്പാറ കോളനിയില്‍ ഒടുക്കന്‍(50), മുതിരംകുളം മുഹമ്മദിന്റെ ഭാര്യ ഫൗസിയ(40) എന്നിവരുടെ മൃതദേഹമാണ് കിട്ടിയത്.ഇതോടെ കവളപ്പാറയില്‍ മണ്ണിനടിയില്‍ മരിച്ചവരുടെ എണ്ണം ഏഴായി. ശനിയാഴ്ച അഞ്ചു മരണം മലപ്പുറത്ത് സ്ഥിരീകരിച്ചു.

ദുരന്തങ്ങളില്‍ ഇതുവരെ ഇവിടെ മരിച്ചവരുടെ എണ്ണം 15ആയി. കോട്ടക്കുന്നില്‍ ഉരുള്‍പൊട്ടി മണ്ണിടിഞ്ഞ് വീടിനുമുകളില്‍ വീണ് ഉള്ളില്‍പെട്ടവരെ ഇനിയും പുറത്തെടുക്കാനായിട്ടില്ല. ചാത്തംകുളം സത്യന്റെ ഭാര്യ സരോജിനി (50), മരുമകള്‍ ഗീതു (22), ഒന്നര വയസായ പേരക്കുട്ടി എന്നിവര്‍ മണ്ണിനടിയിലാണ്.രാവിലെ മഴ കനത്തതോടെ രക്ഷാ പ്രവര്‍ത്തനം ഇടയ്ക്ക് നിര്‍ത്തേണ്ടി വന്നു. പാര്‍ക്കിനു സമീപം വിള്ളല്‍ കണ്ടിരുന്നു.

വൈകിട്ട് മുന്നോടെ തെരച്ചില്‍ പുനരാരംഭിച്ചു. വാണിയന്പുഴ മുണ്ടേരിയില്‍ 200 പേര്‍ കുടുങ്ങി. കരിപ്പൂരില്‍ വ്യോമ ഗതാഗതം പുനക്രമീകരിച്ചിട്ടുണ്ട്.മണ്ണിനടിയിലായ 57 പേര്‍ക്കായി തിരച്ചില്‍ ഞായറാഴ്ചയും തുടരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button