Latest NewsKerala

കവളപ്പാറ ദുരന്തം; രാവിലെ സൈന്യത്തിന്റെ നേതൃത്വത്തില്‍ തെരച്ചില്‍ ആരംഭിക്കും

മലപ്പുറം: കവളപ്പാറയില്‍ ഉരുള്‍പൊട്ടലില്‍പ്പെട്ട് കാണാതായവര്‍ക്കുള്ള തെരച്ചില്‍ ഇന്ന് വീണ്ടും ആരംഭിക്കും. സൈന്യത്തിന്റെ നേതൃത്വത്തിലാണ് ഇന്ന് രാവിലെ തെരച്ചില്‍ തുടങ്ങുന്നത്. ഉരുള്‍പൊട്ടലില്‍ പ്രദേശത്തെ അമ്പതിലേറെ പേരെ കാണാതായതായാണ് റിപ്പോര്‍ട്ട്. പ്രദേശത്തെ മുപ്പതിലധികം വീടുകള്‍ മണ്ണിനിടയില്‍ ഉണ്ടെന്നാണ് നാട്ടുകാര്‍ നല്‍കുന്ന വിവരം. കഴിഞ്ഞ ദിവസം നടത്തിയ തെരച്ചിലില്‍ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു. എന്നാല്‍ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ഇന്നലെ വൈകുന്നേരത്തോടെ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവച്ചിരുന്നു.

ALSO READ: കനത്ത മഴ: പത്ത് ട്രെയിന്‍ പാതിവഴിയില്‍ യാത്ര അവസാനിപ്പിച്ചു

വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് കവളപ്പാറയില്‍ ഉരുള്‍പ്പൊട്ടലുണ്ടാകുന്നത്. തിങ്കളാഴ്ച മുതല്‍ പ്രദേശത്ത് കനത്ത മഴ പെയ്യുന്നുണ്ടായിരുന്നു. മഴ പെയ്യാന്‍ തുടങ്ങിയത് മുതല്‍ പ്രദേശത്തെ വാര്‍ത്താ വിനിമയ സംവിധാനങ്ങളും വൈദ്യുതിയും പൂര്‍ണ്ണമായും ഇല്ലാതായി. ഇതിനാല്‍ തന്നെ വന്‍ ദുരന്തം അധികൃതര്‍ അറിയാന്‍ വൈകുകയും ചെയ്തിരുന്നു.
പ്രദേശത്തേക്കുള്ള വഴിയിലും മണ്ണിടിഞ്ഞും മരം വീണും ഗതാഗതം തടസപ്പെട്ട നിലയിലാണ്.

ALSO READ: പ്രളയദുരിതാശ്വാസമായി 100 കോടി പ്രഖ്യാപിച്ച്‌ കര്‍ണാടക സര്‍ക്കാര്‍, പ്രളയബാധിത പ്രദേശങ്ങളില്‍ ക്യാമ്പ് ചെയ്ത് മുഖ്യമന്ത്രി

പാലങ്ങളും റോഡുകളും തകര്‍ന്നതിനാല്‍ ഇവിടേക്ക് എത്തിപ്പെടാന്‍ ആര്‍ക്കും സാധിച്ചിരുന്നില്ല. ഇതേത്തുടര്‍ന്ന് സംഭവിച്ച ദുരന്തം പുറം ലോകം അറിയാന്‍ ഏറെ സമയമെടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button