മക്ക : മക്കയിലെ അറഫയില്‍ അതിശക്തമായ മഴ. ഇതോടെ ശക്തമായ മഴ കാരണം ഇന്ത്യന്‍ ഹാജിമാര്‍ക്കായി ഒരുക്കിയ താത്ക്കാലിക തമ്പുകള്‍ തകര്‍ന്നു. വൈദ്യുതി ബന്ധം പൂര്‍ണമായും വിച്ഛേദിച്ചു. അറഫാ സംഗമം പൂര്‍ത്തിയാക്കി സൂര്യാസ്തമനത്തിന് ശേഷം ഹാജിമാര്‍ മുസ്ദലിഫയിലേക്ക് പുറപ്പെടും.
അറഫയില്‍ സംഗമത്തിനു ശേഷം ഹാജിമാര്‍ പ്രവാചകന് മുഹമ്മദ് നബിയുടെ അറഫാ പ്രഭാഷണത്തെ അനുസ്മരിപ്പിക്കുന്ന നമിറാ പള്ളിയിലെ വാക്കുകള്‍ക്ക് കാതോര്‍ത്തു. കാരുണ്യത്തിന്റേതെന്ന് വിശേഷണമുള്ള പര്‍വതത്തിന് താഴെ അവരോരുത്തരും പിന്നെ സൂര്യാസ്തമയം വരെ ഒറ്റക്കും കൂട്ടായും അവര്‍ അള്ളാഹുവിനെ വിളിക്കും. കാവലും പാപമോചനവും തേടി.
Post Your Comments