ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ രാജ്യസഭാ ചീഫ് വിപ്പുമായിരുന്ന ഭുബനേശ്വര്‍ കലിത്ത ബിജിപിയില്‍ ചേര്‍ന്നു. കേന്ദ്ര മന്ത്രി പിയൂഷ് ഗോയലിന്റെയും ബിജെപി നേതാവ് ഭുപേന്ദര്‍ യാദവിന്റെയും സാന്നിധ്യത്തിലാണ് ഭുബനേശ്വര്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള ബില്ല് ആഭ്യന്തരമന്ത്രി അമിത ഷാ അവതരിപ്പിച്ച ഓഗസ്റ്റ് 5 നാണ് അദ്ദേഹം രാജ്യസഭയില്‍ നിന്നും രാജിവെച്ചത്.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരായ കോണ്‍ഗ്രസ് നിലപാടില്‍ പ്രതിഷേധിച്ചാണ് രാജി എന്നാണ് സൂചന. അതേസമയം രാജി കാരണം ഇപ്പോള്‍ വ്യക്തമാക്കുന്നില്ലെന്നും വഴിയെ വിശദീകരിക്കുമെന്നും ഭുബനേശ്വര്‍ അറിയിച്ചു.ആര്‍ട്ടിക്കിള്‍ റദ്ദാക്കുന്നതിനെതിരെയുള്ള കോണ്‍ഗ്രസ് നിലപാട് സ്വയം നാശത്തിന്റെ വ്യക്തമായ പാതയാണെന്നും തനിക്ക് ഇനി പാര്‍ട്ടിയില്‍ തുടരാനാവില്ലെന്നും കലിത അഭിപ്രായപ്പെട്ടിരുന്നു.അസമില്‍ നിന്നുള്ള കോണ്‍ഗ്രസ് രാജ്യസഭാംഗമായിരുന്നു കലിത,
Post Your Comments