ഇടുക്കി: പതിനൊന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായതായി റിപ്പോര്‍ട്ട്. മൂന്നാര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ പതിനൊന്ന് വിദ്യാര്‍ത്ഥികളെയാണ് കാണാതായിരിക്കുന്നത്. മഴ ശക്തമായതോടെ കുട്ടികള്‍ വീടുകളിലേക്ക് പോയിരിക്കാമെന്നാണ് അധികൃതരുടെ നിഗമനം. എന്നാല്‍ കുട്ടികള്‍ വീട്ടിലെത്തിയിട്ടില്ല എന്ന ആശങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
ആദിവാസി മേഖലകളില്‍ നിന്നുള്ള 23 കുട്ടികളെയാണ് സ്‌കൂളില്‍ നിന്ന് കാണാതായത്. ഇവരില്‍ 12 കുട്ടികളെ ഇടമലക്കുടിയിലെ പെട്ടിമുടിയില്‍ നിന്ന് കണ്ടെത്തി. ബാക്കിയുള്ള 11 പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. പൊലീസിന്റെയും വനംവകുപ്പിന്റെയും നേതൃത്വത്തിലാണ് അന്വേഷണം. വിദ്യാര്‍ത്ഥികളെ കാണാതായ വിവരം വൈകിയാണ് അറിഞ്ഞതെന്ന് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി. ഇവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കി
Post Your Comments