KeralaLatest News

എന്താണ് ശ്രീറാം വെങ്കിട്ടരാമനെ ബാധിച്ച റിട്രോഗ്രേഡ് അംനീഷ്യ?- ഡോ. സി.ജെ ജോണിന്റെ വെളിപ്പെടുത്തലുകള്‍

ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീര്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധങ്ങള്‍ ഉയരുകയാണ്. ഇതിനിടയില്‍ ശ്രീറാം വെങ്കിട്ടരാമന് റെട്രോഗ്രേഡ് അംനേഷ്യയാണെന്നാണ് ഡോക്ടര്‍മാര്‍ അവസാനം പറഞ്ഞത്. എന്നാല്‍ എന്താണ് ഈ റെട്രോഗ്രേഡ് അംനേഷ്യ എന്ന് പലര്‍ക്കും അറിയില്ല. ഈ അവസ്ഥയെ കുറിച്ച് വിവരിക്കുകയാണ് പ്രശസ്ത മനോരോഗ വിദഗ്ധന്‍ ഡോ. സി. ജെ ജോണ്‍.

ALSO READ: എന്താണ് ശ്രീറാം വെങ്കിട്ടരാമനെ ബാധിച്ച റിട്രോഗ്രേഡ് അംനീഷ്യ?- ഡോ. സി.ജെ ജോണിന്റെ വെളിപ്പെടുത്തലുകള്‍

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

വെള്ളപ്പൊക്ക കാലത്ത് ഇത്തിരി മറവി വിശേഷം പറയാം. വർത്തമാന കാലത്തിന് തൊട്ട് മുമ്പുള്ള ഓർമ്മകൾ അപ്രത്യക്ഷമാവുന്നതാണ് റെട്രോഗ്രേഡ് അംനേഷ്യയുടെ പ്രകൃതം. അതിൽ അപ്രീയ സംഭവങ്ങളും ഉൾപ്പെടാം. സംഭവത്തിന് മുൻപുള്ള ഈ നാളുകളെ കുറിച്ചുള്ള വിസ്മൃതി മാറ്റി നിർത്തിയാൽ മറ്റ് ഓർമ്മകുറവുകൾ ഉണ്ടാകണമെന്നില്ല. റെട്രോഗ്രേഡ് അംനേഷ്യ പിറകോട്ടുള്ള വ്യത്യസ്ഥ കാലയളവുകളിലേക്ക് നീളാം . ഇത്തരം ഓർമ്മക്കുറവ് ഉണ്ടാകുമ്പോൾ പരിഗണിക്കേണ്ട അവസ്ഥകൾ ഇതൊക്കെയാണ്.

READ ALSO: സ്‌ഫോടകവസ്തു ശരീരത്തില്‍ കെട്ടിവെച്ച് പോക്‌സോ കേസ് പ്രതി, കോടതിയിലേക്ക് പോകുന്നതിനിടെ ബസില്‍ വെച്ച് സ്‌ഫോടനം; ഒടുവില്‍ സംഭവിച്ചത്

*തലച്ചോറിന് കുലുക്കം സംഭവിക്കുന്ന വിധത്തിൽ ആഘാതം തലക്ക്‌
ഉണ്ടാക്കുന്ന അപകടങ്ങളിൽ ഇത് ഉണ്ടാകാറുണ്ട്. പോസ്റ്റ്
കൺകഷൻ അവസ്ഥയിൽ സ്കാനിങ്ങിൽ പരിക്ക് കാണണമെന്നില്ല. ഓർമ്മകൾ തിരിച്ചു വരികയോ വരാതിരിക്കുകയോ ചെയ്യാം. തൂങ്ങി മരിക്കാൻ ശ്രമിച്ചു രക്ഷപ്പെടുന്നവർ കെട്ടി തൂങ്ങിയ കാര്യം മറന്നുവെന്ന് വരും. താൽക്കാലികമായി തലച്ചോറിലേക്ക് രക്ത ഓട്ടം കുറയുന്നതിനെ ഫലമാണിത്.

*തീവ്ര മാനസിക വേദന ഉണ്ടാക്കുന്ന സംഭവങ്ങൾ മനസ്സ് മുക്കി കളയുന്ന ഒരു മാനസികാരോഗ്യ പ്രശ്നം പരിഗണിക്കണം. ഇത്
ബോധ പൂർവ്വമല്ല. വിസ്മൃതി അപ്പോൾ മനോ നോവുകൾ മൂടാനുള്ള പുതപ്പാണ്.

READ ALSO: വീണ്ടും മലവെള്ളപ്പാച്ചില്‍, രക്ഷാപ്രവര്‍ത്തകരുടെ ജീവന്‍ പോലും അപകടത്തില്‍; ഭീതിയൊഴിയാതെ പുത്തുമല

*ഗുരുതര പ്രത്യാഘാതങ്ങളെ ഒഴിവാക്കാനുള്ള അഭിനയമായി ചിലർ മറവിയെ കൂട്ട് പിടിക്കാറുണ്ട്. കൃത്യമായി ചെയ്താൽ കണ്ട് പിടിക്കാൻ ക്ലേശകരമാണ് ഇത്.

*മദ്യത്തിന്റെയോ മറ്റ് ലഹരിയുടെയോ ആധിക്യത്തിൽ അതിന്‌ അടിമപ്പെട്ട വേളയിലെ കാര്യങ്ങൾ ആവിയായി പോകുന്ന മെമ്മറി ബ്ലാക്ക് ഔട്ട് ഒരു സാധ്യതയാണ്. ലഹരി പദാർത്ഥങ്ങളുടെ സാന്നിധ്യം പരിശോധനയിലോ ഹിസ്റ്ററിയിലോ ഉണ്ടാകണം.

റെട്രോഗ്രേഡ് അംനേഷ്യ ഉള്ള അവസ്ഥയിലും അതുള്ളയാൾ സാധാരണ നിലയിൽ പെരുമാറും. വിസ്മൃതിയുടെ ആ ദ്വീപ് മാറ്റി നിർത്തിയാൽ മറ്റ് കാര്യങ്ങൾ വിവേക പൂര്‍വ്വം ചെയ്യാം. മുകളിൽ കൊടുത്ത അവസ്ഥകളിൽ ഏതാണ് റെട്രോഗ്രേഡ് അംനേഷ്യക്കു നിമിത്തമാകുന്നതെന്നു കണ്ടെത്തേണ്ടത് മെഡിക്കൽ ടീമാണ്. അവർ അവസ്ഥ നിർണയിച്ച് വിധി പറഞ്ഞാൽ പറഞ്ഞാൽ അപ്പീലില്ല. ഒരു പ്രേത്യേക സാഹചര്യത്തിൽ ഹൃസ്വമായ റെട്രോഗ്രേഡ് അംനേഷ്യ ഉണ്ടായിയെന്നത് ഉത്തരവാദിത്തപ്പെട്ട
ജോലികളിൽ നിന്ന് ഒഴിവാക്കുവാനുള്ള കാരണമാകുന്നുമില്ല.
(സി ജെ ജോൺ)

READ ALSO: കോഴിക്കോട് ന​ഗരത്തോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ വെള്ളക്കെട്ട്

https://www.facebook.com/Doctorcjjohn/posts/2478017498921311?__xts__%5B0%5D=68.ARBzO-n0HwLI4JFpxzV1yz_lwAaR0k9kj_xYF4YRQjJCDqpSxK-6PdN85vrbkM3IUvfb668V1fWJsKQPmQHroMCzmnsiqYVC2Iockea70-W4DeITHNrG8aIz-7CKiz0tExiVKOCuqUzg1vVviHzNGpcZtVm0Ha5nVCJaBJKhkLM92Pd5-sa8Meu-S3hjeb-N8k4dM5cTsYPcsLcxwaMSh86cRRA5uqnYAMbceGrQRD9ZooTb_kP_piI9cYri3RBYuBVjzGZ0KRG9Qu2JCO5FgPEWgetbj8GGZofV2uUDcMXvMiqSZjr0N1w0HgnDjErH2WUrxKWXus3-o0viBl44_sNh&__tn__=-R

shortlink

Related Articles

Post Your Comments

Related Articles


Back to top button