കൊച്ചി•മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ കഴിഞ്ഞ ദുരന്തകാലത്ത് വന്ന ഒറ്റപൈസ വകമാറ്റി ചെലവഴിച്ചിട്ടില്ല. ദുരിതാശ്വാസനിധിയിൽ എത്തുന്ന പണം അർഹർക്ക് കിട്ടില്ലെന്ന് നുണ പ്രചാരണം നടത്തുന്നവര്‍ രാജ്യദ്രോഹികളാണെന്നും പ്രമുഖ അഭിഭാഷകന് അഡ്വ.ഹരീഷ് വാസുദേവന്‍.
മന്ത്രിമാർക്ക് വിദേശത്ത് പോകാനും മോഡി പിടിപ്പിക്കാനും ഏത് സർക്കാർ ഭരിച്ചാലും ബജറ്റിൽ പണമുണ്ട്. അതുമിതും കൂട്ടി കുഴയ്ക്കരുത്. നേരിട്ടോ സാധാനമായോ സഹായം എത്തിക്കാൻ പറ്റാത്തവർക്ക് ഇന്നും CMDRF ഒരു നല്ല, വിശ്വസ്ത സഹായവഴിയാണെന്നും അദ്ദേഹം പറഞ്ഞു.
അഡ്വ. ഹരീഷിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ കഴിഞ്ഞ ദുരന്തകാലത്ത് വന്ന ഒറ്റപൈസ വകമാറ്റി ചെലവഴിച്ചിട്ടില്ല. ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റിയാണ് അത് ചെലവഴിക്കുന്നത്. അത് സംബന്ധിച്ച കേസ് ഹൈക്കോടതിയിൽ monitoring നടക്കുന്നുമുണ്ട്.
മറിച്ചുള്ള പ്രചാരണം നുണയാണ്. ദുരിതാശ്വാസനിധിയിൽ എത്തുന്ന പണം അർഹർക്ക് കിട്ടില്ലെന്ന് പ്രചരിപ്പിക്കുന്നത് രാജ്യദ്രോഹികളാണ്.
മന്ത്രിമാർക്ക് വിദേശത്ത് പോകാനും മോഡി പിടിപ്പിക്കാനും ഏത് സർക്കാർ ഭരിച്ചാലും ബജറ്റിൽ പണമുണ്ട്. അതുമിതും കൂട്ടി കുഴയ്ക്കരുത്.
നേരിട്ടോ സാധാനമായോ സഹായം എത്തിക്കാൻ പറ്റാത്തവർക്ക് ഇന്നും CMDRF ഒരു നല്ല, വിശ്വസ്ത സഹായവഴിയാണ്.
Adv.ഹരീഷ് വാസുദേവൻ.
https://www.facebook.com/harish.vasudevan.18/posts/10157504687517640
Post Your Comments