ന്യൂഡൽഹി: സിആർപിഎഫ് ഉദ്യോഗസ്ഥയ്ക്ക് ഹസ്‌തദാനം നൽകുന്ന ഒരു കാശ്മീരി കുട്ടിയുടെ ചിത്രമാണ് ഇപ്പോൾ സമൂഹ മാധ്യമമായ ട്വിറ്ററിലൂടെ വൈറൽ ആയിരിക്കുന്നത്. ചിത്രം സൂചിപ്പിക്കുന്നത് ഭാരതത്തിന്റെ അഖണ്ഡതയെയാണെന്നാണ് ട്വിറ്റർ ഉപയോക്താക്കൾ പറയുന്നത്.
ALSO READ: അജിത് ഡോവൽ അനന്ത് നാഗിൽ, സാധാരണക്കാരുമായി സൗഹൃദ സംഭാഷണം
Gestures are reciprocated in an overwhelming manner.
we are committed to keep this tradition. #Kashmir pic.twitter.com/k3QTUP1Lfr
— Moses dhinakaran (@dhinakaran1464) August 8, 2019
കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ മോദി സർക്കാരിന്റെ നടപടിയും ചിലർ ഈ ചിത്രത്തോട് ചേർത്ത് വായിക്കുന്നുണ്ട്. ശാന്തിയും സമാധാനവുമുള്ള കാശ്മീരിനെയാണ് കുട്ടികൾ ആഗ്രഹിക്കുന്നത്. ഇന്ത്യൻ പൗരന്മാർ എന്ന നിലയിൽ അവർ രാജ്യത്തിന്റെ സമ്പത്താണ്. ഒരു രാജ്യം, ഒരു ഭരണഘടന, ഒരു പതാക ഈ സന്ദേശമാണ് സമൂഹ മാധ്യമങ്ങളിൽ ഉയർന്ന് കേൾക്കുന്നത്.
Post Your Comments