Latest NewsIndiaInternational

ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടി കശ്മീരിനെ പ്രതികൂലമായി ബാധിക്കുമെന്ന് വരുത്തി തീര്‍ക്കാൻ സ്ഫോടനത്തിനു ശ്രമം: ഒരാളും മടങ്ങി പോകില്ലെന്ന മുന്നറിയിപ്പുമായി സൈന്യം

അക്രമങ്ങള്‍ ഉണ്ടാകുന്നത് കശ്മീരിനോട് സ്വന്തം ജനതയ്ക്കുള്ള സ്നേഹം കാരണമാണെന്ന് വരുത്തി തീര്‍ക്കാനും ശ്രമമുണ്ട് .

ന്യൂഡല്‍ഹി ; രാജ്യത്ത് വന്‍ തോതില്‍ ആക്രമണങ്ങളും,സ്ഫോടനങ്ങളും നടത്താനായി 200 ഓളം പാകിസ്ഥാനികള്‍ നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നു . പാക് അധീന കശ്മീരികളില്‍ നിന്നുള്ളവരെയടക്കമാണ് ഇതിനായി പാക് സൈന്യം തെരഞ്ഞെടുത്തിരിക്കുന്നത് .കശ്മീരിലെ വിഘടന വാദികളുടെ സഹായത്തോടെ സ്ഫോടനങ്ങള്‍ നടത്താനാണ് നീക്കം . പ്രത്യേക പദവി നല്‍കുന്ന വകുപ്പ് റദ്ദാക്കിയ നടപടി കശ്മീരിനെ പ്രതികൂലമായി ബാധിക്കുമെന്ന് വരുത്തി തീര്‍ക്കാനാണ് ശ്രമം .

മാത്രമല്ല അക്രമങ്ങള്‍ ഉണ്ടാകുന്നത് കശ്മീരിനോട് സ്വന്തം ജനതയ്ക്കുള്ള സ്നേഹം കാരണമാണെന്ന് വരുത്തി തീര്‍ക്കാനും ശ്രമമുണ്ട് . ഇതിനായി ഭീകരവാദ കേന്ദ്രങ്ങളില്‍ പരിശീലനം നല്‍കുന്നതായാണ് സൈന്യത്തിനു ലഭിച്ച അറിയിപ്പ് .രണ്ട് ദിവസം മുന്‍പും പാക് സൈനിക മേധാവി ഉള്‍പ്പെടെ കശ്മീരി ജനതയോട് ആക്രമണങ്ങള്‍ക്ക് ആഹ്വാനം ചെയ്തിരുന്നു . അവസാന തുള്ളി രക്തം കാണുന്ന വരെ പോരാടണമെന്നാണ് പാക് സൈനിക മേധാവി പറഞ്ഞത് . മാത്രമല്ല പുല്‍വാമ പോലെയുള്ള ആക്രമണങ്ങള്‍ ആവര്‍ത്തിക്കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും പ്രസ്താവിച്ചിരുന്നു .

ഇതിനു തൊട്ടുപിന്നാലെയാണ് ഇന്ത്യയിലേക്ക് കടക്കാന്‍ യുവാക്കള്‍ക്ക് ഭീകരര്‍ പരിശീലനം നല്‍കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത് . ഇത്തരത്തില്‍ എത്തുന്ന അക്രമികളോടും, ഭീകരരോടും യാതൊരു വിട്ടുവീഴ്ച്ചയും കാട്ടേണ്ടെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും , പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും നല്‍കിയിരിക്കുന്ന നിര്‍ദേശം . അതു കൊണ്ട് തന്നെ ആക്രമണങ്ങള്‍ക്കായി അതിര്‍ത്തി കടക്കുന്ന ഒരു ഭീകരനെയും ജീവനോടെ വിടില്ലെന്ന സൂചനയാണ് ഉള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button