KeralaLatest News

മുനിസിപ്പൽ കൗൺസിലറെ അയോഗ്യയാക്കി

തിരുവനന്തപുരം•കൂറുമാറ്റ നിരോധന നിയമപ്രകാരം തിരുവല്ല മുനിസിപ്പൽ കൗൺസിലർ കൃഷ്ണകുമാരി. എ. പി. യെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ അയോഗ്യയാക്കി.

നിലവിൽ കൗൺസിലർ സ്ഥാനത്ത് തുടരുന്നതിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നതിനും ആഗസ്റ്റ് ഏഴ് മുതൽ ആറ് വർഷത്തേയ്ക്കാണ് വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്.

2015 നവംബറിൽ നടന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയുടെ കൗൺസിലറായി തിരുവല്ല മുനിസിപ്പാലിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇവർ, 2017 ഏപ്രിൽ 18ന് മുനിസിപ്പൽ ചെയർമാനെതിരെ കോൺഗ്രസ് പാർട്ടി കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിൻമേലുള്ള വോട്ടെടുപ്പിൽ നിന്നും വിട്ട് നിന്നിരുന്നു. അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്യാൻ കോൺഗ്രസ് പാർട്ടി നൽകിയ വിപ്പ് ലംഘിച്ച കൗൺസിലറുടെ ഈ നടപടി കൂറുമാറ്റമാണ് എന്നു കണ്ടെത്തിയാണ് അയോഗ്യയാക്കിയത്. തിരുവല്ല മുനിസിപ്പൽ കൗൺസിലറായ ആർ. ജയകുമാർ സമർപ്പിച്ച ഹർജി തീർപ്പാക്കിയാണ് കമ്മീഷൻ ഇപ്രകാരം ഉത്തരവായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button