Latest NewsKerala

മുല്ലപ്പെരിയാറില്‍ അപകടകരമാം വിധം ജലനിരപ്പ് ഉയരുന്നു

കുമളി: സംസ്ഥാനത്ത് മഴ കനത്തതോടെ ഡാമുകള്‍ നിറഞ്ഞു കവിഞ്ഞു. മഴ നിര്‍ത്താതെ പെയ്യുന്നതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് അപകടകരമാം വിധം ഉയരുകയാണ്. മഴ തുടര്‍ന്നാല്‍ വെള്ളിയാഴ്ച പുലര്‍ച്ചയോടെ ജലനിരപ്പ് 120 അടി പിന്നിടുമെന്നാണു സൂചന.

വ്യാഴാഴ്ച വൈകുന്നേരം ജലനിരപ്പ് 118 അടി പിന്നിട്ടു. വ്യാഴാഴ്ച രാവിലെ ആറിന് 116 അടിയായിരുന്നു ജലനിരപ്പ്. സെക്കന്റില്‍ 15,000-ല്‍ അധികം ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്.

വനത്തിനുള്ളിലെ കനത്ത മഴയാണ് ഡാമിലെ ജലനിരപ്പ് പെട്ടന്നുയരാന്‍ കാരണം. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്തും കനത്ത മഴയാണുള്ളത്. 142 അടിയാണു നിലവില്‍ അണക്കെട്ടിന്റെ സംഭരണ ശേഷി. ഇതില്‍ കൂടുതല്‍ വെള്ളമുയര്‍ന്നാല്‍ അണക്കെട്ട് തുറന്നു വിടുമെന്ന് അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button