കോഴിക്കോട്: കക്കയം പവര്‍ഹൗസിന് മുകളിലേക്ക് ഉരുൾപൊട്ടലിൽ മണ്ണിടിഞ്ഞു വീണു. ഇതേത്തുടര്‍ന്ന് വൈദ്യുതോത്പാദനം പൂര്‍ണമായും നിര്‍ത്തിവച്ചു. 15 മെഗാവാട്ട് ശേഷിയുള്ള പവര്‍ഹൗസിന് മുകളലേക്കാണ് മണ്ണിടിഞ്ഞു വീണത്.കക്കയം വൈദ്യുതി പദ്ധതിക്ക് 200 മീറ്റര്‍ മുകളിലായാണ് ഉരുള്‍പൊട്ടിയത്. പവര്‍ഹൗസില്‍ ചളിയും മണ്ണും കയറി. 50 മെഗാ വാട്ടിന്‍റെ മൂന്ന് ജനറേറ്ററുകളില്‍ ചളി കയറി. കക്കയം വാലിയിലും ഉരുള്‍പൊട്ടലുണ്ടായി.
സംസ്ഥാനത്തെ പ്രളയ ഭീതിയിലാഴ്ത്തി കനത്ത മഴ വെള്ളിയാഴ്ച രാത്രിയും തുടരുകയാണ്. രണ്ട് ദിവസത്തിനിടെ മരിച്ചവരുടെ എണ്ണം 48 ആയി. ഇന്ന് മാത്രം 33പേരാണ് മരിച്ചത്. മേപ്പാടിക്കടുത്ത് പുത്തുമലയില്‍ ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്ത് നിന്ന് ഒമ്പത് മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഇതില്‍ ഒരു കുട്ടിയും ഒരു സ്ത്രീയും ഉള്‍പ്പെടും. മരിച്ചവരില്‍ഒരു പുരുഷന്‍ തമിഴ്നാട് സ്വദേശിയാണ്.
Post Your Comments