KeralaLatest NewsIndia

കാൻസർ മരുന്നിന് വില കുറപ്പിച്ച നിയമജ്ഞൻ ഷംനാദ് കാറിനുളളിൽ മരിച്ച നിലയിൽ

കൊല്ലം കുളത്തൂപ്പുഴ നെല്ലിമൂട് നിഹാദ് മൻസിലിൽ എം.എ.ബഷീറിന്റെയും പരേതയായ സീനത്ത് ബീവിയുടെയും മകനാണ്.

ബെംഗളൂരു/കൊല്ലം∙ ബൗദ്ധിക സ്വത്തവകാശ നിയമമേഖലയിലെ പ്രഗൽഭനും ഇൻക്രീസിങ് ഡൈവേഴ്‌സിറ്റി ബൈ ഇൻക്രീസിങ് ആക്‌സസ് ടു ലീഗൽ എജ്യുക്കേഷൻ (ഐഡിഐഎ ) സ്ഥാപകനുമായ ഡോ. ഷംനാദ് ബഷീർ (43) കർണാടകയിലെ ചിക്കമഗളൂരുവിൽ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി .ഹീറ്റർ ഓൺ ചെയ്ത് കാറിൽ ഉറങ്ങുന്നതിനിടെ ഇതു പൊട്ടിത്തെറിച്ചുണ്ടായ‌ പുക ശ്വസിച്ചാണു മരണമെന്നു പൊലീസ് പറയുന്നു.കൊല്ലം കുളത്തൂപ്പുഴ നെല്ലിമൂട് നിഹാദ് മൻസിലിൽ എം.എ.ബഷീറിന്റെയും പരേതയായ സീനത്ത് ബീവിയുടെയും മകനാണ്.

രക്താർബുദം ഉൾപ്പെടെയുള്ള രോഗങ്ങൾക്കാവശ്യമായ മരുന്ന് ഇന്ത്യയിൽ തന്നെ ഉൽപാദിപ്പിക്കാമെന്നും ഇതിനു ആഗോളപേറ്റന്റ് നിയമം ബാധകമല്ലെന്നും വാദിച്ചു ജയിച്ചതു ഡോ. ഷംനാദ് ആണ്. 3 ദിവസം മുൻപ് ബെംഗളൂരു ഫ്രെയ്സർ ടൗണിലെ ഫ്ലാറ്റിൽ നിന്ന് ചിക്കമഗളൂരുവിലെ തീർഥാടന കേന്ദ്രമായ ബാബാ ബുധാൻ ഗിരിയിലേക്കു പോയതായിരുന്നു ഷംനാദ് . തിരിച്ചെത്താത്തതിനെ തുടർന്നു നടന്ന അന്വേഷണത്തിലാണ് മരിച്ചതായി കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button