Latest NewsKerala

ഡാമുകള്‍ തുറന്നതോട ചാലക്കുടി- മുവാറ്റുപുഴ-പെരിയാര്‍ നദികളില്‍ വെള്ളം ഉയരും : ജനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കി അധികൃതര്‍

 

കൊച്ചി : ഡാമുകള്‍ തുറന്നതോട ചാലക്കുടി- മുവാറ്റുപുഴ-പെരിയാര്‍ നദികളില്‍ വെള്ളം ഉയരും. ജനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കി അധികൃതര്‍. മഴ തുടരുന്നതിനാല്‍ ഭൂതത്താന്‍കെട്ട്, മലങ്കര അണക്കെട്ടുകളുടെ എല്ലാ ഷട്ടറുകളും തുറന്നുവിട്ടു. പെരിയാറിന്റേയും മൂവാറ്റുപുഴയാറിന്റേയും തീരത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് എറണാകുളം ജില്ലാകളക്ടര്‍ മുന്നറിയിപ്പ് നല്‍കി.

ചാലക്കുടി പുഴയിലേയ്ക്ക് പെരിങ്ങല്‍ക്കുത്ത് ഡാമില്‍ നിന്നും കൂടുതല്‍ വെള്ളം ഒഴുകിയെത്തുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിലുള്ളവര്‍ സമീപത്തെ സുരക്ഷിതമായ സ്ഥലങ്ങളിലേയ്ക്ക് മാറി താമസിയ്ക്കാനും, അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമംായി പാലിയ്ക്കാനും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പറമ്പികുളത്തുനിന്ന് ആളിയാറിലേയ്ക്ക് വെള്ളം തുറന്നുവിടുന്ന കനാലില്‍ തടസം നേരിട്ട സാഹചര്യത്തില്‍ തുറന്നുവിട്ട 400 ക്യുസെക്‌സ് വെള്ളം പെരിങ്ങല്‍ക്കുത്ത് ഡാമിലേയ്ക്കും വൈകാതെ ചാലക്കുടി പുഴയിലേയ്ക്കു എത്തുമെന്നുള്ളതിനാല്‍ ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിയ്ക്കണമെന്നും അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button