KeralaLatest News

ശക്തമായ മഴ : വീടിന് മുകളിലേക്ക് മരം വീണ് ഒരാള്‍ക്ക് ദാരുണാന്ത്യം

പാലക്കാട്: ശക്തമായ മഴയിൽ വീടിന് മുകളിലേക്ക് മരം വീണ് ഒരാള്‍ക്ക് ദാരുണാന്ത്യം. അട്ടപ്പാടിയിൽചുണ്ടകുളം ഊരിലെ കാര (50) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കാരയുടെ ഭാര്യ മാരി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. വീടിനുള്ളിൽ ഉറങ്ങി കിടക്കുന്നതിനിടെയാണ് മരം വീണ് അപകടമുണ്ടായത്.

Also read : ​ശക്ത​മാ​യ മ​ഴ​യിലും കാ​റ്റി​ലും വ്യാ​പ​ക നാ​ശ​ന​ന​ഷ്ടം ; മൂ​ന്നു ജി​ല്ല​ക​ളി​ല്‍ അ​തി​തീ​വ്ര​മ​ഴ ഉ​ണ്ടാ​കു​മെ​ന്ന് മു​ന്ന​റി​യി​പ്പ് ; റെ​ഡ് അ​ലേ​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു.

അട്ടപ്പാടിയിൽ ശക്തമായ കാറ്റും മഴയും തുടരുന്നു.ഷോളയൂർ ഉൾപ്പെടെ ഉള്ള മേഖലയിൽ രാത്രി മുഴുവൻ കനത്ത മഴയാണ് അനുഭവപ്പെട്ടത്. ജില്ലയിൽ വ്യാപക നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. വൈദ്യുതി പോസ്റ്റുകൾ ഉൾപ്പെടെ തകർന്നതിനാൽ പലയിടത്തും വൈദ്യുതി നിലച്ചു. അട്ടപ്പാടിയിലെ അഗളി, ഷോളയൂർ, പുതൂർ പഞ്ചായത്തുകളിലെ അംഗൻവാടി മുതൽ ഹയർസെക്കൻഡറി വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് പാലക്കാട് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ജില്ലാ കളക്ടര്‍ ഇവിടെ അവധി പ്രഖ്യാപിക്കുന്നത്.

Also read : കനത്ത മഴ : വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

shortlink

Related Articles

Post Your Comments

Related Articles


Back to top button