തിരുവനന്തപുരം: കാലവര്‍ഷക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ ദേശീയ ദുരന്ത നിവാരണ സേനയുടെ സഹായം തേടിയതായി സര്‍ക്കാര്‍ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് ദുരന്ത നിവാരണ സേനയുടെ 10 യൂണിറ്റിനെ വിളിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ജില്ലാ ഭരണകൂടങ്ങള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. വെള്ളിയാഴ്ച മുതല്‍ മഴ കുറയുമെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്റെ വിലയിരുത്തല്‍.
അതേസമയം കനത്ത മഴ തുടരുന്ന നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് റെഡ് അലര്‍ട്ട്. മലങ്കര അണക്കെട്ട്, കല്ലാര്‍കുട്ടി അണക്കെട്ട്, ലോവര്‍ പെരിയാര്‍ അണക്കെട്ട് എന്നിവയുടെ ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടുണ്ട്.
Post Your Comments