മുംബൈ: പലിശ നിരക്ക് കുറച്ചുകൊണ്ട് റിസര്‍വ് ബാങ്കിന്റെ വന്‍ പ്രഖ്യാപനം വന്നു. സാധാരണയില്‍ നിന്ന് വ്യത്യസ്തമായി 35 ബേസിസ് പോയന്റാണ് കുറച്ചത്. കഴിഞ്ഞ മൂന്ന് ധനനയ അവലോകനത്തില്‍ 25 ബേസിസ് പോയന്റ് വീതമാണ് കുറച്ചിരുന്നത്. ഇത് സാധാരണക്കാര്‍ക്ക് ഏറെ ഗുണം ചെയ്യും. ഭവന വായ്പകള്‍ക്ക് പലിശ നിരക്ക് കുറയും. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മോണിറ്ററി പോളിസി കമ്മിറ്റിയാണ് റിപ്പോ നിരക്ക് 35 ശതമാനം കുറയ്ക്കാന്‍ തീരുമാനിച്ചത്.
35 ബേസിസ് പോയന്റ് കുറയ്ക്കുന്നത് ഒമ്പതു വർഷത്തിനിടെ ആദ്യമായിട്ടാണ്. കഴിഞ്ഞ ഫെബ്രുവരിക്ക് ശേഷം മൂന്ന് തവണ റിപ്പോ നിരക്ക് ആര്‍ബിഐ കുറച്ചിരുന്നു. കേന്ദ്ര ബാങ്ക് വാണിജ്യബാങ്കുകള്‍ക്ക് നല്‍കുന്ന ഹൃസ്വകാല വായ്പയ്ക്ക്ക് ഈടാക്കുന്ന പലിശയാണ് റിപ്പോ. വിപണിയില്‍ പണലഭ്യതയുടെ തോത് നിയന്ത്രിക്കുന്നതിനുള്ള ആര്‍ബിഐയുടെ പ്രധാന ഉപകരണങ്ങളിലൊന്നാണ് ഈ പലിശ നിരക്ക്. ഫെബ്രുവരിക്ക് ശേഷം 75 ബേസിസ് പോയന്റാണ് കുറച്ചത്.
വിപണിയെ ഉണര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് തുടര്‍ച്ചയായി നാലാം അവലോകനത്തിലും നിരക്ക് കുറച്ചത്. വളര്‍ച്ച 6.9 ശതമാനം നേടണമെന്നാണ് പുതിയ തീരുമാനം. ലോകത്തെ ഒരു രാജ്യത്തിനും പ്രതീക്ഷിച്ച വളര്‍ച്ചാ നിരക്ക് കൈവരിക്കാന്‍ കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി സാധിക്കുന്നില്ല. വിപണിയില്‍ നിലനില്‍ക്കുന്ന അസ്ഥിരതയാണ് ഇതിന് കാരണം. വലിയ വളര്‍ച്ചാ നിരക്ക് ലക്ഷ്യമിട്ട പല രാജ്യങ്ങളും പിന്നീട് തോത് കുറയ്ക്കാൻ തീരുമാനിക്കുകയായിരുന്നു.
Post Your Comments