
തിരുവനന്തപുരം : മുൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പാർലമെന്ററി രംഗത്തും നയതന്ത്ര രംഗത്തും അവരുടെ പ്രവർത്തനവും ഇടപെടലുകളും ശ്രദ്ധേയമായിരുന്നു. മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സുഷമാ സ്വരാജിന്റെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും കുടുംബാംഗങ്ങൾക്കൊപ്പം ദുഃഖം പങ്കിടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/PinarayiVijayan/photos/a.969029933188837/2425671947524621/?type=3&permPage=1
ഹൃദയാഘാതെ തുടർന്ന് ചൊവ്വാഴ്ച രാത്രി ദില്ലി എയിംസ് ആശുപത്രിയില്‍ വച്ചാണ് സുഷമ സ്വരാജ്(67) അന്തരിച്ചത്. 2016ൽ സുഷമ വൃക്കമാറ്റൽ ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു.അനാരോഗ്യം കാരണം 2019 ലെ തിരഞ്ഞെടുപ്പിൽ വിട്ടുനിന്നിരുന്നു. ബിജെപിയുടെ കരുത്തരായ വനിത നേതാക്കളിൽ ഒരാൾ. ഏഴ് തവണ പാർലമെന്റ് അംഗമായിട്ടുണ്ട്. ആദ്യ നരേന്ദ്രമോദി മന്ത്രിസഭയില്‍ വിദേശകാര്യമന്ത്രിയായിരുന്നു.
Also read : ഞാൻ കാത്തിരുന്നത് ഈ നിമിഷത്തിന് വേണ്ടിയായിരുന്നു; സുഷമ സ്വരാജിന്റെ അവസാന വാക്കുകള്‍ കാശ്മീരിനെപ്പറ്റി
ഡല്‍ഹിയുടെ ആദ്യ വനിതാമുഖ്യമന്ത്രിയും ഹരിയാനയിലെ പ്രായം കുറഞ്ഞ മന്ത്രിയുമായിരുന്നു. നാല് ബിജെപി സർക്കാരിൽ മന്ത്രിയായി.1996,1998,1999 വാജ്പേയ്, 2014 നരേന്ദ്രമോദി മന്ത്രിസഭകളിലായി വാർത്താ വിതരണ പ്രക്ഷേപണം, വാർത്താ വിനിമയം, ആരോഗ്യം കുടുംബക്ഷേമം, പാർലമെന്ററി കാര്യം, വിദേശകാര്യം, പ്രവാസികാര്യം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. പതിഞ്ചാം ലോക്സഭയിൽ പ്രതിപക്ഷനേതാവായും,മൂന്നു തവണ രാജ്യസഭയിലേക്കും നാലു തവണ ലോക്സഭയിലേക്കും സുഷമ സ്വരാജ് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
Post Your Comments