തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിന് പിന്നാലെ കേരളത്തില്‍ ശക്തമായ മഴ. അടുത്ത 48 മണിക്കൂര്‍ കൂടി ശക്തമായ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നൽകി. ഇടുക്കിക്കൊപ്പം കേരളത്തിന്റെ വടക്കന്‍ ജില്ലകളിലും മഴ ശക്തമായി തുടരുകയാണ്. കോഴിക്കോട് നഗരത്തില്‍ ഇന്നലെ ഉച്ചക്ക് തുടങ്ങിയ മഴ ഇന്ന് രാവിലെ വരെ തുടര്‍ന്നു. നഗരത്തില്‍ വെള്ളകെട്ടും രൂപപ്പെട്ടു.
ഇന്ന് ഓറഞ്ച് യെല്ലൊ അലേര്‍ട്ട് നിലവിലുള്ള കോഴിക്കോട്ടും മലപ്പുറത്തും ഇടുക്കിയിലും നാളെ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. അതി തീവ്രമഴക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. മാറി താമസിക്കേണ്ട സാഹചര്യം വരികയാണെങ്കില്‍ അധികൃതര്‍ നിര്‍ദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറാന്‍ പ്രളയബാധിത മേഖലയിലുള്ളവര്‍ തയ്യാറാവണമെന്നും ജില്ലഭരണകൂടം നിര്‍ദേശിച്ചു.
Post Your Comments