തിരുവനന്തപുരം : സംസ്ഥാനത്ത് മഴക്കെടുതിയില്‍ രണ്ടു പേര് മരിച്ചു . കോഴിക്കോട് അടിവാരത്തുനിന്ന് പുഴയില്‍ കാണാതായ ചേളാരി സ്വദേശി പ്രജീഷും ബത്തേരി കുപ്പാടി കരീമുമാണ് മരിച്ചത്. പുതുപ്പാടി കൈതപ്പൊയിലിന് സമീപത്തുനിന്നാണ് പ്രജീഷിന്റെ മൃതദേഹം കണ്ടെത്തിയത് . ഞായറാഴ്ച രാത്രിയാണ് പുഴയില്‍ വീണത്. വയനാട് മഞ്ഞപ്പാറയില്‍ റിസോര്‍ട്ട് നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് വീണാണ് കരീം മരിച്ചത്.
കോഴിക്കോട് ജില്ലയിലെ കക്കയം, താമരശ്ശേരി, കോടഞ്ചേരി മേഖലയില്‍ കനത്ത മഴ തുടരുകയാണ്. ചാലിയാറിലും ഇരുവഞ്ഞിപ്പുഴയിലും നീരൊഴുക്ക് കൂടിയതിനെത്തുടര്‍ന്ന് ഏക്കര്‍ക്കണക്കിന് കൃഷിയിടങ്ങള്‍ വെള്ളത്തിനടിയിലായി. കരുതല്‍ നടപടിയെന്ന നിലയില്‍ മൂന്നിടങ്ങളില്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു.
Post Your Comments