ന്യൂയോർക്ക്: വിദ്വേഷ പ്രസംഗങ്ങള്‍ ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. വംശീയ പരാമര്‍ശങ്ങളെ പൂർണമായും തള്ളിക്കളയണം. മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമ പറഞ്ഞു. നേരത്തെ ട്രംപിന്റെ വംശീയ പരാമര്‍ശങ്ങള്‍ അമേരിക്കയില്‍ ഏറെ വിവാദമായിരുന്നു.
എത്ര വലിയ നേതാവായാലും വെറുപ്പ് പടര്‍ത്തുന്നതോ വംശീയതയെ ലഘൂകരിക്കുന്നതോ ആയ പരാമര്‍ശങ്ങള്‍ നടത്തിയാല്‍ അംഗീകരിക്കാന്‍ കഴിയില്ല. ഇത്തരം പരാമര്‍ശങ്ങള്‍ നേതാക്കളുടെ ഭാഗത്ത് നിന്ന് വരുന്നത് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുമെന്നും ഒബാമ പറഞ്ഞു. ടെക്‌സസിലും ഒഹായോയിലുമായി നടന്ന ഇരട്ട വെടിവെയ്പിന് പിന്നാലെയാണ് ബരാക് ഒബാമ വംശീയ പരാമര്‍ശങ്ങള്‍ക്കെതിരെ രംഗത്തെത്തിയത്.
രാഷ്ട്രീയത്തിലും സാമൂഹ്യ ജീവിതത്തിലും ഇത്തരം പ്രസ്താവനകള്‍ക്ക് സ്ഥാനമില്ലെന്നും ഒബാമ വ്യക്തമാക്കി. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വംംശീയ പ്രസ്താവനകളാണ് അമേരിക്കയിലുണ്ടായ വെടിവെയ്പിന്റെ മുഖ്യകാരണമെന്ന വിമര്‍ശനം ശക്തമാണ്. ഈ സാഹചര്യത്തിലാണ് ബരാക് ഒബാമയുടെ പരാമര്‍ശമെന്നത് ശ്രദ്ധേയമാണ്. അമേരിക്ക ഒരു വിഭാഗത്തിന്റേതെന്ന് മാത്രമാണെന്ന തോന്നല്‍ ജനിപ്പിക്കാനാണ് ഇത്തരത്തിലുള്ള വിവാദപ്രസ്താവനകള്‍ നടത്തുന്നതെന്നും ഒബാമ ആരോപിച്ചു.
Post Your Comments