കശ്മീര്‍ മേഖലയിലെ ജനങ്ങളെ പിന്തുണയ്ക്കുന്നതിനായി സൈന്യം ഏതറ്റം വരെയും പോകുമെന്ന് പാക് സൈനിക മേധാവി. ജമ്മു കശ്മീരിനെ രണ്ടായി തിരിച്ച് കേന്ദ്രഭരണ പ്രദേശമാക്കിയ ഇന്ത്യയുടെ നടപടിയെ ചോദ്യം ചെയ്തായിരുന്നു സൈനിക മേധാവിയുടെ പ്രസ്താവന.
റാവല്‍പിണ്ടിയില്‍ ഉന്നത കമാന്‍ഡര്‍മാരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വയുടെ പ്രതികരണം. കശ്മീരികളുടെ പോരാട്ടത്തില്‍ അങ്ങേയറ്റം വരെ ഉറച്ചുനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ആര്‍ട്ടിക്കിള്‍ 370 നീക്കിയ ഇന്ത്യയുടെ നടപടിയില്‍ കൂടുതല്‍ പ്രതികരിക്കാന്‍ പാക് സൈനികമേധാവി തയ്യാറായില്ല. ജമ്മു കശ്മീര്‍ സംസ്ഥാനത്തിന് സ്വതന്ത്രപദവി നല്കുന്ന ഭരണഘടനവ്യവസ്ഥ തിങ്കളാഴ്ചയാണ് ഇന്ത്യ എടുത്തുമാറ്റിയത്.
Post Your Comments