Latest NewsKerala

മാധ്യമ പ്രവർത്തകന്റെ അപകടമരണം : ശ്രീറാം വെങ്കിട്ട രാമന്റെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവിങ്ങനെ

തിരുവനന്തപുരം :വാഹനമിടിച്ച് മാധ്യമ പ്രവർത്തകൻ കൊല്ലപ്പെട്ട കേസിൽ റിമാന്റിലായ ശ്രീറാം വെങ്കിട്ട രാമന് ജാമ്യം. തിരുവനന്തപുരം സിജെഎം കോടതിയാണ് ജാമ്യം അനുവദിച്ചത്. ശ്രീറാം വെങ്കിട്ട രാമനെ കസ്റ്റഡിയിൽ വേണമെന്ന പോലീസ് ആവശ്യം കോടതി തള്ളി. മദ്യപിച്ചു വാഹനമോടിച്ചെന്ന രേഖകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ജാമ്യ ഉത്തരവില്‍ കോടതി പറയുന്നു.

Also read : ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാനും കേസ് അട്ടിമറിക്കാനും നേതൃത്വം നൽകിയത് ഒരു പ്രമുഖ പോലീസ് ഉദ്യോഗസ്ഥൻ; കടുത്ത നടപടിക്ക് സാധ്യത

സാക്ഷിമൊഴികള്‍ മാത്രം ഹാജരാക്കിയാണ് പ്രോസിക്യൂഷന്‍ ഇക്കാര്യം സ്ഥാപിച്ചെടുക്കുന്നതെന്നും കോടതി നിരീക്ഷിക്കുന്നു. സമൂഹത്തിന് മാതൃകയാവേണ്ട ഒരു ഉന്നത ഉദ്യോഗസ്ഥന്‍ ഇങ്ങനെയൊരു കൃത്യം ചെയ്തത് ഗുരുതരമായ തെറ്റാണ്. അദ്ദേഹത്തിന് ജാമ്യം അനുവദിക്കരുതെന്നു പ്രോസിക്യൂഷന്‍ വാദിച്ചെങ്കിലും കോടതിപരിഗണിച്ചില്ല.

നിലവിൽ തിരുവനന്തപും മെഡി. കോളേജിലെ ട്രോമാ കെയര്‍ സെല്ലിൽ കഴിയുന്ന ശ്രീറാം വെങ്കിട്ട രാമനെ സര്‍വ്വേ വകുപ്പ് ഡയറക്ടര്‍ സ്ഥാനത്തു നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു. .

shortlink

Related Articles

Post Your Comments

Related Articles


Back to top button