റിയാദ്: അനുമതിയില്ലാതെ മക്കയിലേക്ക് കടക്കാന്‍ ശ്രമിച്ച നിരവധി പേരെ തിരിച്ചയച്ചു. അനധികൃത മാര്‍ഗ്ഗത്തിലൂടെ ഹജ്ജ് നിര്‍വ്വഹിക്കുന്നത് തടയാന്‍ സുരക്ഷ ശക്തമാക്കിയതായി ഹജ്ജ് സുരക്ഷാസേന അറിയിച്ചു. ഹജ്ജ്- ഉംറ മന്ത്രാലയത്തിന്റെ അംഗീകാരമില്ലാത്ത 181 വ്യാജ സര്‍വീസ് ഓഫീസുകള്‍ക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്.
അനുമതിപത്രമില്ലാതെ മക്കയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച 9915 പേരെ പിടികൂടി തിരിച്ചയച്ചായി ഹജ്ജ് സുരക്ഷാസേന വക്താവാണ് അറിയിച്ചത്.
ഹജ്ജ് വേളയില്‍ മക്കയില്‍ ജോലിചെയ്യുന്നതിന് അനുമതിപത്രമില്ലാതിരുന്ന 3,89,359 വിദേശികളെയും തിരിച്ചയച്ചിട്ടുണ്ട്. പുണ്യ സ്ഥലങ്ങളില്‍ ഹജ്ജ് നിയമവ്യവസ്ഥകള്‍ ലംഘിച്ച 277 വിദേശികളെയും പിടികൂടി.
1,73,223 വാഹനങ്ങളും തിരിച്ചയച്ചിട്ടുണ്ട്. ഹജ്ജ് സീസണില്‍ മക്കയിലേക്ക് പ്രവേശിക്കാന്‍ പ്രത്യേക അനുമതിയില്ലാതിരുന്ന വാഹനങ്ങളാണ് തിരിച്ചയച്ചിട്ടുള്ളത്. അനധികൃത മാര്‍ഗത്തിലൂടെ ഹജ്ജ് നിര്‍വ്വഹിക്കാന്‍ ശ്രമിക്കുന്നത് നിരീക്ഷിക്കുന്നതിന് സുരക്ഷാ വിഭാഗം അതീവ ജാഗ്രതയാണ് പുലര്‍ത്തുന്നത്. മക്കയിലേക്കും മദീനയിലേക്കുമുള്ള മുഴുവന്‍ വഴികളിലും നിരീക്ഷണം ശക്തമാക്കിയതായും ഹജ്ജ് സുരക്ഷാസേന അറിയിച്ചു.
Post Your Comments