ന്യൂ ഡൽഹി : മുൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്(67) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നു ഡൽഹി എയിംസിലായിരുന്നു അന്ത്യം. 2016ൽ സുഷമ വൃക്കമാറ്റൽ ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു. അനാരോഗ്യം കാരണം 2019 ലെ തിരഞ്ഞെടുപ്പിൽ വിട്ടുനിന്നിരുന്നു.
Former External Affairs Minister & senior BJP leader, Sushma Swaraj, passes away. pic.twitter.com/4L59O73xQU
— ANI (@ANI) August 6, 2019
ബിജെപിയുടെ കരുത്തരായ വനിത നേതാക്കളിൽ ഒരാൾ. ഏഴ് തവണ പാർലമെന്റ് അംഗമായിട്ടുണ്ട്. ഡല്‍ഹിയുടെ ആദ്യ വനിതാമുഖ്യമന്ത്രിയും ഹരിയാനയിലെ പ്രായം കുറഞ്ഞ മന്ത്രിയുമായിരുന്നു. നാല് ബിജെപി സർക്കാരിൽ മന്ത്രിയായി.1996,1998,1999 വാജ്പേയ്, 2014 നരേന്ദ്രമോദി മന്ത്രിസഭകളിലായി വാർത്താ വിതരണ പ്രക്ഷേപണം, വാർത്താ വിനിമയം, ആരോഗ്യം കുടുംബക്ഷേമം, പാർലമെന്ററി കാര്യം, വിദേശകാര്യം, പ്രവാസികാര്യം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. പതിഞ്ചാം ലോക്സഭയിൽ പ്രതിപക്ഷനേതാവായും,മൂന്നു തവണ രാജ്യസഭയിലേക്കും നാലു തവണ ലോക്സഭയിലേക്കും സുഷമ സ്വരാജ് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്,
Post Your Comments