
ന്യൂഡല്‍ഹി: താന്‍ വീട്ടുതടങ്കലിലാണെന്ന് വ്യക്തമാക്കി നാഷണല്‍ കോണ്‍ഫറണ്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ള. താന്‍ വീട്ടുതടങ്കലിലാണെന്നും അമിത് ഷാ പാര്‍ലമെന്റില്‍ നുണ പറയുകയാണെന്നും ഫാറൂഖ് അബ്ദുള്ള വ്യക്തമാക്കി. പാർലമെന്റിൽ എൻസിപി അംഗം ഫാറൂക്ക് അബ്ദുള്ളയെ കുറിച്ച് ചോദിച്ചപ്പോൾ അമിത് ഷാ പറഞ്ഞത് അദ്ദേഹം അദ്ദേഹത്തിന്റെ വീട്ടിൽ ഉണ്ട്, ഞങ്ങൾ അറസ്റ്റ് ചെയ്തിട്ടില്ല എന്നായിരുന്നു.
ഇതിനു മറുപടിയായാണ് ഫാറൂഖ് അബ്ദുള്ളയുടെ പ്രസ്താവന. ഫാറൂഖ് അബ്ദുള്ളയുടെ മകനും കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ള, കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി, സി.പി.എം നേതാവും എം.എല്‍.എയുമായ മുഹമ്മദ് യൂസഫ് തരിഗാമി എന്നിവരെയും വീട്ടുതടങ്കലിലാക്കിയിരുന്നു. ഒമറിനെയും മെഹബൂബയെയും പിന്നീട് അറസ്റ്റ് ചെയ്ത് സര്‍ക്കാര്‍ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.
Post Your Comments