തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുംബൈയിലേക്ക് കേരളത്തില്‍നിന്നുള്ള ട്രെയിന്‍ സര്‍വീസുകൾക്ക് നിയന്ത്രണം. ചില സര്‍വീസുകള്‍ വഴി തിരിച്ചുവിട്ടു. ചില ട്രെയിനുകള്‍ പൂര്‍ണമായും ചിലത് ഭാഗികമായും റദ്ദാക്കി.
റദ്ദാക്കിയ ട്രെയിന്‍ സര്‍വീസുകള്‍ സംബന്ധിച്ച വിവരങ്ങൾ ചുവടെ :
മുംബൈ- കന്യാകുമാരി എക്സ്പ്രസ് (16381),എറണാകുളം- പൂനെ ദ്വൈവാര എക്സ്പ്രസ് (16381, ആറിന് പുറപ്പെടേണ്ടിയിരുന്നു), എറണാകുളം- പൂനെ ദ്വൈവാര എക്സ്പ്രസ് (22149, ചൊവ്വാഴ്ച പുറപ്പെടേണ്ടിയിരുന്നു), മുംബൈ- നാഗര്‍ കോവില്‍ എക്സ്പ്രസ് (16339, ബുധനാഴ്ച പുറപ്പെടേണ്ടിരുന്നു), മുംബൈ-കന്യാകുമാരി എക്സ്പ്രസ് (16381, ബുധനാഴ്ച പുറപ്പെടേണ്ടിരുന്നു).
വഴി തിരിച്ചുവിട്ട ട്രെയിനുകള്‍ സംബന്ധിച്ച വിവരങ്ങൾ ചുവടെ :
ഹസ്രത് നിസാമുദീന്‍- എറണാകുളം ദുരന്തോ എക്സ്പ്രസ് സൂററ്റ്, ഗുണ്ടൂര്‍ വഴി പോകും (ഈമാസം മൂന്നിന് പുറപ്പെട്ടത്.), ഹസ്രത് നിസാമുദീന്‍- തിരുവനന്തപുരം രാജധാനി എക്സ്പ്രസ് നാഗ്ഡ, ഭോപ്പാല്‍, വിജയവാഡ വഴി തിരിച്ചുവിടും (ഞായറാഴ്ച പുറപ്പെട്ടത്.), അമൃത്സര്‍- കൊച്ചുവേളി പ്രതിവാര എക്സ്പ്രസ് നാഗ്ഡ, ഭോപ്പാല്‍, വിജയവാഡ വഴി തിരിച്ചുവിടും. ഹസ്രത് നിസാമുദീന്‍- എറണാകുളം മംഗള എക്സ്പ്രസ് ഇറ്റാസി, നാഗ്പൂര്‍, ഗുഡൂര്‍ വഴിതിരിച്ചുവിടും. (ഞായറാഴ്ച പുറപ്പെട്ടത്). ഹസ്രത് നിസാമുദീന്‍- തിരുവനന്തപുരം പ്രതിവാര എക്സ്പ്രസ് അഗ്ര- ഭോപ്പാല്‍ വഴി തിരിച്ചുവിടും. (തിങ്കളാഴ്ച പുറപ്പെട്ടത്.)
കന്യാകുമാരി- മുംബൈ ജയന്തി ജനത എക്സ്പ്രസ് ഷോലാപൂരിനും മുംബൈയ്ക്കുമിടയില്‍ യാത്ര റദ്ദാക്കും ( തിങ്കളാഴ്ച യാത്ര പുറപ്പെട്ടത്)
Also read : പ്രളയത്താൽ മുങ്ങി മുംബൈ; വെള്ളച്ചാട്ടം കാണാനെത്തിയ 4 വിദ്യാര്‍ത്ഥികളെ കാണാതായി
Post Your Comments