Latest NewsKerala

വീണ്ടും നാടകീയ രംഗങ്ങള്‍; ശ്രീറാം വെങ്കിട്ടരാമനെ ജയില്‍ സെല്ലില്‍ നിന്നും മാറ്റി

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡിലുള്ള ശ്രീറാം വെങ്കിട്ടരാമനെ മെഡിക്കല്‍ കോളേജിലെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ഐസിയുവിലാക്കി. ശ്രീറാം വെങ്കിട്ടരാമനെ മെഡിക്കല്‍ കോളേജിലെ ജയില്‍ സെല്ലില്‍ പ്രവേശിപ്പിച്ചില്ല എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. വഞ്ചിയൂര്‍ മജിസ്‌ട്രേറ്റിന്റെ ഉത്തരവ് പ്രകാരം ശ്രീറാമിനെ ജില്ലാ ജയിലിലേക്കാണ് ആദ്യം എത്തിച്ചത്. തുടര്‍ന്ന് ജയില്‍ ഡോക്ടര്‍ പരിശോധിച്ച ശേഷം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.

ജയില്‍ സെല്ലിലേക്ക് മാറ്റാനാണ് തീരുമാനമായത്. ശ്രീറാമിനെ ചികില്‍സിച്ചിരുന്ന കിംസ് ആശുപത്രിയിലെ മെഡിക്കല്‍ റിപ്പോര്‍ട്ടും ജയില്‍ ഡോക്ടര്‍മാര്‍ പരിശോധിച്ചു. നട്ടെല്ലിന് പരുക്കും ഛര്‍ദിയുമുണ്ടെന്നാണ് റിപ്പോര്‍ട്ട്. സ്‌ട്രെച്ചറില്‍ കിടത്തി മുഖത്ത് മാസ്‌ക് വച്ചാണ് ശ്രീറാമിനെ കിംസ് ആശുപത്രില്‍നിന്ന് പുറത്തേയ്ക്ക് കൊണ്ടുവന്നത്. തുടര്‍ന്ന് അത്യാധുനിക സൗകര്യങ്ങളുള്ള ആംബുലന്‍സിലാണ് മജിസ്‌ട്രേറ്റിന്റെ വീട്ടിലെത്തിച്ചത്. ആംബുലന്‍സിനുള്ളില്‍ എത്തിയാണ് മജിസ്‌ടേറ്റ് ശ്രീറാമിനെ പരിശോധിച്ചത്.

ALSO READ: ‘ഗുഡ്‌നൈറ്റ് മെസേജ് അയച്ചപ്പോൾ കാറുണ്ടോ എന്ന് അന്വേഷിച്ചു, വീട്ടിൽ കൊണ്ടാക്കാൻ പറഞ്ഞതിനാൽ ചെന്നു’: വഫായുടെ മൊഴിയുടെ പ്രസക്ത ഭാഗങ്ങൾ

ശ്രീറാമിന്റെ ജാമ്യാപേക്ഷ തിരുവനന്തപുരം സിജെഎം കോടതി ഇന്നു പരിഗണിക്കും. കഴിഞ്ഞ ദിവസമാണ് അദ്ദേഹം ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്. കുറ്റം നിഷേധിച്ച ശ്രീറാം നരഹത്യയ്ക്കുള്ള കേസ് നിലനില്‍ക്കില്ലെന്നാണ് ജാമ്യാപേക്ഷയില്‍ പറയുന്നത്. കേസില്‍ നിര്‍ണായകമായ രക്തപരിശോധനാഫലവും ഇന്ന് പുറത്തുവരുമെന്നാണ് റിപ്പോര്‍ട്ട്.

റിമാന്‍ഡ് ചെയ്ത പ്രതികള്‍ക്ക് ചികിത്സ വേണമെങ്കില്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റുകയാണ് പതിവ്. അതീവ ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമാണ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തുടരാന്‍ അനുവദിക്കുക. എന്നാല്‍ ശ്രീറാമിന് വേണ്ടി പൊലീസും ഡോക്ടര്‍മാരും ഒത്തു കളിച്ചു. സ്വകാര്യ ആശുപത്രിയില്‍ തുടര്‍ന്നുകൊണ്ടു തന്നെ ജാമ്യാപേക്ഷ സമര്‍പ്പിക്കാനായിരുന്നു ശ്രീറാമിന്റെ നീക്കം.

ALSO READ: ‘മദ്യപിച്ചിട്ടില്ല, രാഷ്‌ട്രീയക്കാര്‍ക്കെതിരേ നടപടിയെടുത്തതു തിരിച്ചടിയായി, എല്ലാം മാധ്യമസൃഷ്ടി ‘ ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യാപേക്ഷ

shortlink

Related Articles

Post Your Comments

Related Articles


Back to top button