ന്യൂഡല്‍ഹി: ജമ്മുകശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിക്കാനും, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുമുള്ള കേന്ദ്രസര്‍ക്കാർ നീക്കത്തിൽ കോണ്‍ഗ്രസ് കൈക്കൊണ്ട നിലപാടില്പ്രതിഷേധിച്ച് രാജ്യസഭയിലെ കോണ്‍ഗ്രസിന്റെ ചീഫ് വിപ്പ് ഭുവനേശ്വര്‍ കലിത പാര്‍ട്ടി വിട്ടു. അസമിൽ നിന്നുള്ള രാജ്യസഭാംഗമാണ് ഇദ്ദേഹം.
Congress leader Bhubaneswar Kalita on his resignation from Rajya Sabha today: The resignation has been accepted. I will not analyse the reasons now, maybe tomorrow or day after, I will explain them to you. pic.twitter.com/inCCI9nOtP
— ANI (@ANI) August 5, 2019
370ാം വകുപ്പ് റദ്ദാക്കിയ തീരുമാനത്തെ എതിർക്കുന്ന കോൺഗ്രസ് നിലപാട് ആത്മഹത്യാപരമാണെന്ന് അദ്ദേഹം പറയുന്നു. തന്റെ രാജി അംഗീകരിക്കപ്പെട്ടു. കാരണങ്ങളെ കുറിച്ച് ഇപ്പോള്‍ വിശകലനം നടത്തുന്നില്ലെന്നും നാളെയോ അല്ലെങ്കില്‍ മറ്റന്നാളോ കാരണം വിശദീകരിക്കാമെന്നും കലിത വാര്‍ത്താ ഏജന്‍സി എ എന്‍ ഐയോടു പറഞ്ഞു.
Post Your Comments