Latest NewsIndia

കശ്മീരില്‍ ഞെട്ടിച്ച്‌ മായാവതി ; ബില്ലിന് സമ്പൂര്‍ണ പിന്തുണ നൽകി ബി എസ്പി

കശ്മീരിന്റെ പ്രത്യേക ഭരണഘടനാപദവി റദ്ദാക്കുന്ന ബില്ലിനോട് തങ്ങള്‍ക്ക് ഒരു എതിര്‍പ്പും ഇല്ലെന്നും ബിഎസ്പി നേതാവ് വ്യക്തമാക്കി.

ദില്ലി: കശ്മീരിന്റെ പ്രത്യേക ഭരണഘടനാ പദവി എടുത്തുകളയുന്ന ബില്ലിന് സമ്പൂര്‍ണ പിന്തുണയെന്ന് ബിഎസ്പി എംപി സതീഷ് ചന്ദ്ര. രാജ്യസഭയില്‍ ആണ് സതീഷ് ചന്ദ്രയുടെ പ്രതികരണം.തങ്ങളുടെ പാര്‍ട്ടി ഈ തീരുമാനത്തിന് സമ്ബൂര്‍ണ പിന്തുണ നല്‍കുന്നു എന്നായിരുന്നു സതീഷ് ചന്ദ്ര പറഞ്ഞത്. ഈ ബില്‍ പാസാക്കപ്പെടണം എന്നതാണ് തങ്ങള്‍ക്കും വേണ്ടത്.

കശ്മീരിന്റെ പ്രത്യേക ഭരണഘടനാപദവി റദ്ദാക്കുന്ന ബില്ലിനോട് തങ്ങള്‍ക്ക് ഒരു എതിര്‍പ്പും ഇല്ലെന്നും ബിഎസ്പി നേതാവ് വ്യക്തമാക്കി.കശ്മീരിന്റെ പ്രത്യേക ഭരണഘടന പദവി എടുത്തുകളഞ്ഞതിനെ ബിഎസ്പി പിന്തുണച്ചത് പ്രതിപക്ഷത്തേയും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. രാഷ്ട്രപതിയുടെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയിരിക്കുന്നത്. ജമ്മു കശ്മീരിനെ വിഭജിച്ച്‌ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാണ് നിര്‍മിക്കുന്നത്.

നിയമസഭയുള്ള ജമ്മു കശ്മീരിലും നിയമസഭയില്ലാത്ത ലഡാക്കും..ബിജെപിയ്‌ക്കെതിരെ അതി ശക്തമായ നിലപാട് സ്വീകരിച്ചിരുന്ന പാര്‍ട്ടി ആയിരുന്നു ബിഎസ്പി. ഉത്തര്‍ പ്രദേശില്‍ ബിജെപിയെ തറപറ്റിക്കാന്‍ ചിരവൈരികളായ എസ്പിയുമായി സഖ്യം പോലും മായാവതി ഉണ്ടാക്കിയിരുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം ആ സഖ്യം പിരിയുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button