ന്യൂ ഡൽഹി: കശ്മീരിന്റെ 370, 35 എ വകുപ്പുകള്‍ റദ്ദാക്കുന്നതിന്റെ മുന്നൊരുക്കമാണെന്ന അഭ്യൂഹങ്ങള്‍ക്കിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്നലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി. കാശ്‌മീര്‍ സ്ഥിതിയാണ് ചര്‍ച്ച ചെയ്‌തതെന്ന് സൂചനയുണ്ട്. ഇന്റലിജന്‍സ് ബ്യൂറോ മേധാവി അരവിന്ദ് കുമാര്‍, ‘റോ’ മേധാവി സാമന്ത് ഗോയല്‍, ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബ എന്നിവരും പങ്കെടുത്തു. ജമ്മുകാശ്‌മീരില്‍ പത്ത് ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താനുള്ള ബില്‍ ഇന്ന് അദ്ദേഹം രാജ്യസഭയില്‍ അവതരിപ്പിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം കാശ്‌മീരിലെ കേരന്‍ സെക്ടറില്‍ ഇന്ത്യന്‍ സൈനികരെ ഉന്നമിട്ട് നുഴഞ്ഞു കയറാന്‍ ശ്രമിച്ച പാകിസ്ഥാന്‍ ഗറില്ലാ സേനയായ ബോര്‍ഡര്‍ ആക്‌ഷന്‍ ടീമിലെ (ബാറ്റ് ) ഏഴ് പേരെ ഇന്ത്യന്‍ സേന വധിച്ചിരുന്നു. ഇവരുടെ മൃതദേഹങ്ങളുടെ ചിത്രങ്ങള്‍ ഇന്ത്യന്‍ സൈന്യം പുറത്തുവിട്ടു. വെളുത്ത പതാകയുമായി വന്ന് മൃതദേഹങ്ങള്‍ തിരികെ കൊണ്ടുപോകണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടെങ്കിലും പാകിസ്ഥാന്‍ പ്രതികരിച്ചിട്ടില്ല. ജൂലൈ 29നും 31നും ഇന്ത്യയിലേക്കു നുഴഞ്ഞുകയറാന്‍ പാക് ഭീകരര്‍ ശ്രമിച്ചിരുന്നു. നാലോ അഞ്ചോ ഭീകരര്‍ ഇന്ത്യയിലേക്കു കടന്നതായാണ് റിപ്പോര്‍ട്ട്. പുല്‍വാമ മാതൃകയിലുള്ള ഭീകരാക്രമണങ്ങളാണ് ഇവരുടെ പദ്ധതി.
കഴിഞ്ഞയാഴ്ച 38,000 സൈനികരെയാണ് ജമ്മുകാശ്‌മീരില്‍ അധികമായി വിന്യസിച്ചത്. . മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പഠാന്‍ അടക്കമുള്ള ജമ്മുകാശ്‌മീര്‍ രഞ്ജി ക്രിക്കറ്റ് ടീമിനോടും പരിശീലനം മതിയാക്കി ജമ്മുവില്‍ നിന്ന് മടങ്ങാന്‍ ആവശ്യപ്പെട്ടു. അതേസമയം, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്ടന്‍ മഹേന്ദ്ര സിംഗ് ധോണി സൈനിക സേവനത്തിന്റെ ഭാഗമായി ടെറിട്ടോറിയല്‍ ആര്‍മിക്കൊപ്പം അതിര്‍ത്തിയില്‍ ഉണ്ട്.
Post Your Comments