KeralaLatest News

ശ്രീറാം വെങ്കിട്ടരാമൻ മദ്യപിക്കില്ല,വൈൻ പോലും തൊടില്ല: വെളിപ്പെടുത്തൽ പുറത്തുവിട്ട് മാധ്യമപ്രവര്‍ത്തകന്‍- ശബ്ദരേഖ കേള്‍ക്കാം

തിരുവനന്തപുരം•ശ്രീറാം വെങ്കിട്ടരാമൻ മദ്യപിക്കില്ലെന്നും വൈന്‍ പോലും തൊടില്ലെന്നുമുള്ള വെളിപ്പെടുത്തല്‍ പുറത്തുവിട്ട് മാധ്യമപ്രവര്‍ത്തകന്‍ എസ്.വി പ്രദീപ്‌. ഇത് ദുരൂഹത വര്‍ധിപ്പിക്കുന്നതാണെന്ന് പ്രദീപ്‌ പറയുന്നു. വെളിപ്പെടുത്തലിന്റെ ശബ്ദരേഖയും പ്രദീപ്‌ പുറത്തുവിട്ടിട്ടുണ്ട്.

ALSO READ: മാധ്യമ പ്രവർത്തകന്റെ മരണം; ശ്രീറാമിന്‍റെ സസ്പെന്‍ഷന്‍ നടപടികളിലും, ലൈസൻസ് റദ്ദാക്കുന്നതിലും സംഭവിക്കാൻ പോകുന്നത് ഇത്

ശബ്ദരേഖയില്‍ ഉള്ളത് ആരാണെന്ന് വ്യക്തമല്ല. എന്നാല്‍ ശ്രീറാമിന്റെ കുടുംബവുമായി അടുത്ത ബന്ധമുള്ളയാളാണ് വെളിപ്പെടുത്തല്‍ നടത്തുന്നതെന്നാണ് ശബ്ദരേഖയില്‍ നിന്നും മനസിലാകുന്നത്.

ALSO READ: പോലീസിന്റെ ഒത്തുകളി തുടരുന്നു; ശ്രീറാം വെങ്കിട്ടരാമന്‌ ഫൈവ് സ്റ്റാർ ചികിത്സ

ശ്രീറാം വെങ്കിട്ടരാമൻ വൈന്‍ പോലും തൊടില്ലെന്ന് വെളിപ്പെടുത്തുന്ന ഇയാള്‍ ശ്രീറാമിന് അമ്മയുമായി അടുത്ത ആത്മബന്ധമാണ് ഉള്ളതെന്നും മാതാപിതാക്കളും സഹോദരങ്ങളും വീട്ടുകാരുമായി ശ്രീറാം വലിയ അറ്റാച്ച്ഡ്‌ ആണെന്നും പറയുന്നു. ഇതുപോലെ ഒരു സംഭവം ഒരിക്കലും സംഭവിക്കില്ല. ഇത് കേട്ടപ്പോള്‍ അന്തിച്ചുപോയി. അഴിമതിക്കാരോടും കയ്യേറ്റക്കാരോടും വിട്ടുവീഴ്ച ഇല്ലാത്ത നിലപാട്. അടുത്ത സുഹൃത്തുക്കൾക്ക് പോലും അനർഹമായ സഹായം ശ്രീറാമിന്റെ ഭാഗത്ത് നിന്നും ഉണ്ടാകില്ലെന്നും ഇയാള്‍ പറയുന്നു.

ശ്രീറാമിന് ഒരുപാട് ശത്രുക്കള്‍ ഉണ്ടെന്നും ഇയാള്‍ പറയുന്നുണ്ട്.

എസ്.വി പ്രദീപിന്റെ കുറിപ്പും ശബ്ദരേഖയും

ശ്രീറാം വെങ്കിട്ടരാമൻ മദ്യപിക്കില്ല. വൈൻ പോലും തൊടില്ല. വെളിപ്പെടുത്തൽ പുറത്ത്. ദുരൂഹത വർദ്ധിക്കുന്നു.

ശ്രീറാമിന് അമ്മയുമായി ഹൃദയം തൊട്ട ആത്മബന്ധം. ഏറ്റവും വലിയ കുടുംബ സ്നേഹി. അഴിമതിക്കാരോടും കയ്യേറ്റക്കാരോടും വിട്ടുവീഴ്ച ഇല്ലാത്ത നിലപാട്. അടുത്ത സുഹൃത്തുക്കൾക്ക് പോലും അനർഹമായ സഹായം ഇല്ല ഈ ശ്രീറാം വെങ്കിട്ടരാമന്റെ ഭാഗത്ത് നിന്നും.

ശ്രീറാം വെങ്കിട്ടരാമൻ വാഹന അപകടത്തിൽ ദുരൂഹത വർദ്ധിക്കുന്നു. പതിവില്ലാത്ത വിധം ഒരു എംബിബിഎസ് ബിരുദധാരിയെ ശേഷം ഐഎഎസ് നേടി, വിദേശത്ത് ഉന്നത പരിശീലനം നേടിയ വ്യക്തിയെ ആഭാസനും ക്രിമിനലും ആയി ചിത്രികീരിച്ച് തേജോവധം ചെയ്യാനുള്ള വ്യഗ്രത എന്തിന്? മന്ത്രിമാർക്ക് വരെ ഇത്ര വ്യഗ്രത എന്തിന്!!

നിയമം നിയമത്തിന്റെ വഴിക്ക് സഞ്ചരിക്കട്ടെ..പക്ഷേ ഇവർക്കൊക്കെ ഇത്ര വലിയ ആവേശം എന്തിന്?

പ്രണാമം എന്റെ പ്രിയ സുഹൃത്ത് കെ മുഹമ്മദ് ബഷീറിന്. അവനും അവന്റെ കുടുംബത്തിനും നീതി കിട്ടണം.

https://www.facebook.com/svpradeeptvm/videos/2686859304700047/?

shortlink

Related Articles

Post Your Comments

Related Articles


Back to top button