Latest NewsSports

വെസ്‌റ്റിന്‍ഡീസിനെതിരായ ആദ്യ ട്വന്റി 20യിൽ ഇന്ത്യയ്ക്ക് കൂറ്റൻ വിജയം

ഫ്‌ളോറിഡ: വെസ്‌റ്റിന്‍ഡീസിനെതിരായ ട്വന്റി 20 ക്രിക്കറ്റ്‌ പരമ്പരയിലെ ആദ്യ മത്സരത്തില്‍ നാല് വിക്കറ്റ് ജയം സ്വന്തമാക്കി ഇന്ത്യ. ആദ്യം ബാറ്റ്‌ ചെയ്‌ത വിന്‍ഡീസിന്‌ ഒന്‍പത്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ 95 റണ്ണെടുക്കാനെ കഴിഞ്ഞുള്ളു. ആദ്യം ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റിന്‍ഡീസിനെ നിശ്ചിത 20 ഓവറില്‍ ഇന്ത്യ 95/9ല്‍ ഒതുക്കി. മറുപടിക്കിറങ്ങിയ ഇന്ത്യ 17.2 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യത്തിലെത്തുകയായിരുന്നു (98/6). ഇതോടെ മൂന്ന് മത്സരങ്ങളുള്‍പ്പെട്ട പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി.

നാലോവറില്‍ ഒരു മെയ്‌ഡനടക്കം 17 റണ്‍സ്‌ മാത്രം വഴങ്ങി മൂന്നു വിക്കറ്റുമായി യുവ പേസര്‍ നവ്‌ദീപ്‌ സൈനിയാണ്‌ വിന്‍ഡീസിനെ തകര്‍ത്തത്‌. നാലോവറില്‍ 19 റണ്‍സ്‌ വഴങ്ങി രണ്ടു വിക്കറ്റ്‌ വീഴ്‌ത്തിയ ഭുവനേശ്വര്‍ കുമാര്‍ മികച്ച പിന്തുണ നല്‍കി. വാഷിങ്‌ടണ്‍ സുന്ദര്‍, ഖലീല്‍ അഹമ്മദ്‌, ക്രുണാല്‍ പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ്‌ വീതം സ്വന്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button