ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജാവയിലുണ്ടായ ഭൂകമ്പത്തിൽ അഞ്ച് മരണം. 13 വീടുകള്‍ ഉള്‍പ്പെടെ 200 കെട്ടിടങ്ങള്‍ തകര്‍ന്നു. നിരവധി പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. 1,000 പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയെന്നും ദേശീയ ദുരന്തനിവാരണ ഏജന്‍സി അറിയിച്ചു. വെള്ളിയാഴ്ചയാണ് ജക്കാര്‍ത്തയില്‍നിന്ന് 150 കിലോമീറ്റര്‍ അകലെ ജാവയിലെ ലാബുവനില് റിക്ടര്‍ സ്കെയിലില്‍ 6.9 തീവ്രതയുള്ള ഭൂകമ്പം ഉണ്ടായത്.
Post Your Comments