ബെംഗളൂരു: കർണാടക നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ കൊച്ചുമക്കളെ കളത്തിലിറക്കാൻ ജനതാദൾ (എസ്) ദേശീയാധ്യക്ഷൻ എച്ച്.ഡി.ദേവെഗൗഡ. മുൻ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയുടെ മകൻ നിഖിൽ ഗൗഡ, കുമാരസ്വാമിയുടെ സഹോദരൻ രേവണ്ണയുടെ മകൻ പ്രജ്വൽ എംപി എന്നിവരാണ് മത്സരിക്കുകയെന്നാണ് സൂചന. എംപി ആയ പ്രജ്വൽ നിയമസഭയിലെത്തിയാൽ ഉപതിരഞ്ഞെടുപ്പിൽ ദേവെഗൗഡയ്ക്കു ലോക്സഭയിലെത്താമെന്നാണ് പ്രതീക്ഷ.
മണ്ഡ്യ ലോക്സഭാ മണ്ഡലത്തിൽ നടി സുമലതയോടു തോറ്റ നിഖിലിനെ എംഎൽഎയാക്കാനാണ് ശ്രമം. അതേസമയം രാഷ്ട്രീയത്തിൽ നിന്നു വിരമിക്കുകയാണെന്ന് എച്ച്.ഡി.കുമാരസ്വാമി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ആക്സ്മികമായാണ് താന്‍ രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്. തന്റെ മുഖ്യമന്ത്രി സ്ഥാനവും യാദൃശ്ചികമായിരുന്നു. രണ്ടുവട്ടം തന്നെ മുഖ്യമന്ത്രി കസേരയിലെത്തിച്ചതിന് ദൈവത്തിനു നന്ദിയെന്നും മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് ജനങ്ങളെയല്ലാതെ ആരെയും തൃപ്തിപ്പെടുത്താന്‍ താന്‍ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം പറയുകയുണ്ടായി.
Post Your Comments