Latest NewsTechnology

ടെലികോം മേഖലയെ വരുതിയിലാക്കിയ ബ്രാൻഡ്; ജിയോ ബ്രോഡ്ബാന്‍ഡ് വിപണിയിലേക്ക്

ന്യൂഡൽഹി: ടെലികോം മേഖലയെ മുഴുവൻ വരുതിയിലാക്കിയ ജിയോ ഇനി ബ്രോഡ്ബാന്‍ഡ് രംഗത്തേക്കും കടക്കുന്നു. ജിയോ ജിഗാ ഫൈബർ എന്ന് പേരിട്ടിരിക്കുന്ന ബ്രോഡ്‌ബാൻഡ് സർവീസ് ഉടൻ തന്നെ വിപണിയിലെത്തുമെന്നതാണ് പുതിയ വിവരം.

ALSO READ: വരുന്നു കോണ്‍ഫറന്‍സ് കോളിനായി പുതിയ ആപ്പ്

100 എംബിപിഎസ് സ്പീഡ് ഉറപ്പു നല്‍കുന്ന സര്‍വീസ് ആയിരിക്കും ഇത്. ഈ മാസം 12ന് നടക്കുന്ന വാര്‍ഷിക യോഗത്തില്‍ ജിഗാ ഫൈബര്‍ ബ്രാന്‍ഡിന്റെ പ്ലാനുകള്‍ അവതരിപ്പിക്കുമെന്നാണ് കരുതുന്നത്. അതിനു മുന്നോടിയായാണ് റിപ്പോർട്ടുകൾ പുറത്തു വരുന്നത്. ജിയോ ജിഗാ ഫൈറിൽ പ്രതിമാസം അഞ്ഞൂറു രൂപ മുതലുള്ള പ്ലാനുകള്‍ ഉണ്ടാവുമെന്ന് റിപ്പോര്‍ട്ടുകൾ വ്യക്തമാക്കുന്നു.

ALSO READ: വൻ വിലക്കുറവിൽ ജിയോ ഫോണ്‍ 3 വിപണിയിലേക്ക്

ബ്രോഡ്ബാന്‍ഡ്, ടിവി എന്നിവയ്‌ക്കൊപ്പം ഐഒടി സപ്പോര്‍ട്ട് കൂടി ഇതിലുണ്ടാവുമെന്നും റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നു. മൂന്നു പ്ലാനുകളായിരിക്കും തുടക്കത്തില്‍ ഉണ്ടാവുക. 500 രൂപയുടേതായിരിക്കും ബേസിക് പ്ലാന്‍. 100 എംബിപിഎസ് ഡാറ്റ സ്പീഡിലുള്ള ഇന്റര്‍നെറ്റ് ആയിരിക്കും ഇതില്‍ ലഭിക്കുക. അറുന്നുറു രൂപയുടെ രണ്ടാം പ്ലാനില്‍ ഇതേ വേഗത്തില്‍ ഇന്റര്‍നെറ്റിനൊപ്പം ഡിടിഎച്ച് ടെലിവിഷനും ലാന്‍ഡ് ലൈന്‍ ഫോണും ഉണ്ടാവും. ആയിരം രൂപയുടെ മൂന്നാമതൊരു പ്രീമിയം പ്ലാന്‍ കൂടി തുടക്കത്തില്‍ ജിഗാ ഫൈബര്‍ ബ്രാന്‍ഡ് അവതരിപ്പിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button