KeralaLatest News

ഏത് സുഹൃത്തിന്റെ അച്ഛനായാലും വീട്ടിൽ കയറി തല്ലും; കല്യാണം മുടക്കികൾക്ക് മുന്നറിയിപ്പുമായി ഒരു കൂട്ടം യുവാക്കളുടെ ഫ്‌ളക്‌സ് ബോര്‍ഡ്

ഒരു കല്യാണം ഉറപ്പിച്ചുകഴിഞ്ഞാൽ അത് മുടക്കാൻ ശ്രമിക്കുന്നവരും ഇന്നത്തെ സമൂഹത്തിലുണ്ട്. ഈ സാഹചര്യത്തില്‍ ഇത്തരക്കാരെ വച്ചു പൊറുപ്പിക്കില്ലെന്ന് വ്യക്തമാക്കി ഒരു കൂട്ടം യുവാക്കൾ സ്ഥാപിച്ച ബോർഡാണ് ഇപ്പോൾ വൈറലാകുന്നത്. ഫ്‌ളക്‌സിലെ ഉള്ളടക്കം ഇങ്ങനെ… കല്യാണം മുടക്കികളായ നാറികളുടെ ശ്രദ്ധയ്ക്ക്. നാട്ടിലെ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും കല്യാണം മുടക്കുന്നവര്‍ ശ്രദ്ധിക്കുക…ആളെ തിരിച്ചറിഞ്ഞാല്‍ ആളിന്റെ പ്രായം.ജാതി,രാഷ്ട്രീയം,ഗ്രൂപ്പ് എന്നിവ നോക്കാതെ വീട്ടില്‍ കയറി അടിക്കുന്നതാണ്.അത് ഏത് സുഹൃത്തിന്റെ അച്ഛനായാലും…തല്ലും എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. നിങ്ങള്‍ക്കും വളര്‍ന്നു വരുന്ന മക്കളും കൊച്ചുമക്കളും ഉണ്ടെന്ന് ഓര്‍ക്കുക എന്ന് എടവിലങ്ങ് ചന്തയിലെ ചുണക്കുട്ടികള്‍ എന്നാണ് ഫ്ളക്സിലുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button