
മുംബൈ:; പ്രളയത്താൽ ദുരിതമനുഭവിച്ചു മുംബൈ. മിക്ക നഗരങ്ങളിലും വെള്ളം കയറിയിരിക്കുകയാണ്. മഹാരാഷ്ട്രയില്‍ വീണ്ടും കനത്ത മഴയാണ് ഉള്ളത് . നവി മുംബൈയിലെ വെള്ളച്ചാട്ടത്തിലെത്തിയ നാല് കോളേജ് വിദ്യാര്‍ഥിനികളെ കാണാതായി. നവി മുംബൈയിലെ ഖാര്‍ഘര്‍ വെള്ളച്ചാട്ടത്തില്‍ വിനോദയാത്രയ്ക്കെത്തിയ നാലുവിദ്യാര്‍ഥിനികളെ കാണാതായി . ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
ജോഗേശ്വരിയില്‍ വെസ്റ്റേണ്‍ എക്സ്പ്രസ് ഹൈവേ വെള്ളക്കെട്ടില്‍ പൂര്‍ണമായും മുങ്ങി. വെസ്റ്റ് താനെയില്‍ റോഡില്‍ വെള്ളം പൊങ്ങിയതിനെ തുടര്‍ന്ന് മേഖല ഒറ്റപ്പെട്ടു. താനെയിലും പാല്‍ഘറിലും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധിയാണ്.മുംബെെയിലെ റോഡ്-റയില്‍ ഗതാഗതം തടസപ്പെട്ടു. താനെയിലും പാല്‍ഘറിലും വീടുകളില്‍ വെള്ളംകയറി.
സെന്‍ട്രല്‍, ഹാര്‍ബര്‍ ലൈനുകളില്‍ ട്രെയിന്‍ വേഗത കുറച്ചാണ് ഓടുന്നത്. വെസ്റ്റേണ്‍ ലൈനില്‍ സര്‍വീസ് പലകുറി തടസപ്പെട്ടു. തിലക് നഗറിനും ചെമ്പൂരിനും ഇടയില്‍ റയില്‍വേ മേല്‍പ്പാലം അടര്‍ന്നുവീണെങ്കിലും ആളപായം ഉണ്ടായില്ല.
Post Your Comments