കൊല്ലം•കൊല്ലം പരവൂർസ്വദേശികളായ വിദ്യ-വൃന്ദാ ഇരട്ട സഹോദരിമാർക്ക് കബഡി വെറും കളിയല്ല .ജീവ വായുവാണ് . ബി എ യ്ക്ക് പഠിച്ചു കൊണ്ടിരിക്കുന്ന ഇരുവരും ഏഴാം ക്ലാസ്സിൽ പഠിക്കുന്ന കാലം മുതലേ കബഡി പരിശീലിച്ച് കളിച്ചു തുടങ്ങി .ഇവർക്ക് കബഡിയോട് അഭിനിവേശമുണ്ടാവാൻ കാരണക്കാരൻ അവരുടെ അമ്മാവൻ ,കേരള സ്റ്റേറ്റ് കബഡി കളിക്കാരൻ സുകേഷാണ് .ഇരുവരും ചെറുപ്പം തൊട്ടേ കബഡി കളിച്ച് സബ് ജൂനിയർ ,സീനിയർ കബഡി മത്സരങ്ങളിൽ പങ്കെടുത്ത് വിജയം നേടി ഇന്ന് ലോകമെമ്പാടുമുള്ള കബഡി പ്രേമികളുടെ ശ്രദ്ധയാകർഷിച്ചിരിക്കയാണ് .പതിനഞ്ചിൽ പരം ദേശീയ കബഡി മത്സരങ്ങളിൽ പങ്കെടുത്ത ഈ ഇരട്ട സഹോദരിമാർ ഏഷ്യൻ ഗെയിംസിൽ അവസാന ക്യാമ്പ് വരെ പങ്കെടുത്തു എന്നതും ശ്രദ്ധേയം . കേരള സർക്കാർ സ്പോർട്സ് കൗൺസിലും ഇവരെ അകമഴിഞ്ഞു പ്രോത്സാഹിപ്പിക്കുന്നു . അപ്രതീക്ഷിതമായാണ് തമിഴിലെ പ്രശസ്ത സംവിധായൻ സുശീന്ദ്രൻ സംവിധാനം ചെയ്ത കെന്നഡി ക്ലബ് എന്ന സിനിമയിൽ അഭിനയിക്കാൻ ക്ഷണം ലഭിച്ചത് . ആദ്യം മടിച്ചെങ്കിലും പിന്നീട് കേരളം സ്പോർട്സ് കൗൺസിൽ സെക്രട്ടറിയുടെ നിർദ്ദേശത്തെ തുടർന്ന് ഇരുവരും സമ്മതിക്കുകയായിരുന്നു .
സിനിമയിൽ അഭിനയിച്ച അനുഭവത്തെ കുറിച്ച് വിദ്യ -വൃന്ദാ സഹോദരിമാർ ഇങ്ങനെ പറഞ്ഞു .
‘കെന്നഡി ക്ലബിലെ ഞങ്ങൾ അഭിനയിച്ച രംഗങ്ങൾ സ്‌ക്രീനിൽ കണ്ടപ്പോൾ ഞങ്ങൾക്ക് തന്നെ വിശ്വസിക്കാനായില്ല .സിനിമയുടെ ട്രെയിലർ കണ്ടിട്ട് കൂട്ടുകാരും അഭ്യുദയകാംഷികളും അഭിനന്ദിക്കുമ്പോൾ സന്തോഷവും അഭിമാനവുമുണ്ട് . ഈ അഭിനന്ദനങ്ങൾക്കെല്ലാം അവകാശികൾ ഞങ്ങളുടെ മാതാപിതാക്കൾ ബീനാ ,വിമലേശൻ അമ്മാവൻ സുകേഷ് എന്നിവരാണ് .സുശീന്ദ്രൻ സാറിന്റെ സംവിധാനത്തിൽ തമിഴ് സിനിമയുടെ ബ്രാന്മാവ് ഭാരതിരാജാ സാറിനൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു .കൂടാതെ നായകൻ ശശികുമാർ സാർ ഞങ്ങളെ പ്രോത്സാഹിപ്പിച്ചതും പ്രത്യേകം ഓർക്കുന്നു .കെന്നഡി ക്ലബിൽ അഭിനയിച്ചു എന്നതിനേക്കാൾ ഒരു കൂട്ടുകുടുംബമായി ജീവിച്ചു എന്ന് പറയുന്നതാവും ശരി .ഈ സിനിമ കബഡിയെയും അതിൻ്റെ മഹത്വത്തേയും വലിയ രീതിയിൽ ജനങ്ങളിലേക്ക് എത്തിക്കും എന്ന് ഞങ്ങൾ വിശ്വസിക്കുന്നതോടൊപ്പം കെന്നഡി ക്ലബ് വാൻ വിജയമാകട്ടെ എന്നും പ്രാർത്ഥിക്കുന്നു.അഭിനയിക്കാൻ അവസരം നൽകിയ നിർമ്മാതാവ് തായ് ശരവണനും നന്ദി’.
ശശികുമാർ നായകനായി അഭിനയിക്കുന്ന ‘കെന്നഡി ക്ലബി’ൽ ആദ്യന്തം നിറഞ്ഞു നിൽക്കുന്ന ശ്രദ്ധേയ കഥാപാത്രങ്ങളാണ് വിദ്യയുടേതും വൃന്ദയുടേതും. ഭാരതിരാജ കബഡി കോച്ചായി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു .പുതുമുഖം മീനാക്ഷി രാജേന്ദ്രനാണ് നായിക . കെന്നഡി ക്ലബ് ആഗസ്ത് 15 ന് പ്രദർശനത്തിനെത്തും .
Post Your Comments