Life Style

പങ്കാളി നിങ്ങളുടെ കൈകൾ പിടിക്കുന്നത് ഇങ്ങനെയാണോ? എങ്കിൽ ഇതാണ് അർത്ഥം

കാമുകി-കാമുകന്മാരും അടുത്ത് വിവാഹിതരായവരുമാണ് സാധാരണ പൊതുവിടങ്ങളില്‍ പരസ്പരം കൈകള്‍ പിടിച്ച് നടക്കുന്നത് കാണാറുള്ളത്. നമ്മുടെ സമൂഹത്തില്‍ മിക്കവാറും പേര്‍ക്കും സ്‌നേഹം പ്രകടിപ്പിക്കാനും ചേര്‍ത്തുപിടിച്ച് നടക്കാനും മടിയാണ്. പരസ്പരം കൈകള്‍ പിടിക്കുന്നത് തന്നെ പലതരത്തിലുണ്ട്. കോര്‍ത്തുപിടിക്കുന്നത് ,കൈതണ്ടയില്‍ പിടിക്കുന്നത് തുടങ്ങി പലവിധം. അവയില്‍ ചിലതിന്റെ വ്യാഖ്യാനങ്ങളും എങ്ങനെയെന്ന് നോക്കാം.

ഒരുമിച്ച് നടക്കുമ്പോള്‍ പങ്കാളി നിങ്ങളുടെ കൈതണ്ടയിലാണ് പിടിക്കുന്നതെങ്കില്‍ അയാളൊരു നിര്‍ബന്ധബുദ്ധിക്കാരനാണ്. അതുമാത്രവുമല്ല അവര്‍ പറയുന്നത് നിങ്ങള്‍ കേള്‍ക്കണം എന്ന മനോഭാവക്കാരനുമാണെന്ന് മനസ്സിലാക്കാം. കൈത്തണ്ടയില്‍ പിടിക്കുന്നത് മേധാവിത്വത്തിന്റെ അടയാളം കൂടിയാണ്. അതോടൊപ്പം സ്‌നേഹത്തിന്റെയും കരുതലിന്റെയും അടയാളം കൂടിയാണിത്.
ആളുകള്‍ ഏറ്റവും സാധാരണയായി കൈകള്‍ പിടിക്കുന്ന മറ്റൊരു രീതിയാണ് വിരലുകൾ കോർത്തുപിടിക്കുന്നത്. രണ്ടുപേരുടെയും കൈകള്‍ താഴെ ഭാഗത്തേക്ക് തൂക്കിയിട്ട് കോര്‍ത്തുപിടിക്കുമ്പോള്‍ ആരുടെ കണംങ്കൈയാണോ മുകളില്‍ വരുന്നത് ആയാള്‍ക്കാണ് ആ ബന്ധത്തില്‍ കൂടുതല്‍ ആധിപത്യമുള്ളതെന്ന് മനസ്സിലാക്കാം.സ്‌നേഹത്തിന്റെ കാര്യത്തിലും ഇതേ ആധിപത്യം ഉണ്ടാകും. പലപ്പോഴും പുരുഷന്മാരാണ് ഇത്തരത്തില്‍ കൈകള്‍ പിടിക്കാറുള്ളത്.

വിരലുകള്‍ കോര്‍ത്ത് അമര്‍ത്തിപ്പിടിക്കാന്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്നെങ്കില്‍ നിങ്ങളും പങ്കാളിയും തമ്മിലുള്ള ബന്ധം കുറച്ചല്‍പ്പം സീരിയസ് എന്നുതന്നെ മനസ്സിലാക്കാം. വിരലുകള്‍ അമര്‍ത്തി കോര്‍ത്തുപിടിക്കുന്നത് ഇരുവരും തമ്മിലുള്ള അടുത്ത ശാരീരികബന്ധത്തിന്റെയും സൂചനയാണ്. ചെറുവിരലില്‍ പിടിക്കുന്നതിനെ ചിലര്‍ കളിയാക്കുന്നത് കാണാറില്ലേ. എന്നാല്‍ ഏറ്റവും ക്യാഷ്വലായ രീതിയാണിതെന്നാണ് പാശ്ചാത്യര്‍ പറയുന്നത്. ഏറ്റവും റിലാക്‌സിങ്ങായുള്ള ഈ രീതിയാണത്രേ സ്ത്രീകളും ഇഷ്ടപ്പെടുന്നത്. നിങ്ങള്‍ പങ്കാളിയോടൊപ്പം നടക്കുമ്പോള്‍ ചെറുവിരല്‍ പിടിക്കാന്‍ ഇഷ്ടപ്പെടുന്നെങ്കില്‍ അത് നിങ്ങള്‍ക്ക് അയാളോടുള്ള സ്‌നേഹവും താല്‍പര്യവും സൂചിപ്പിക്കുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button