ന്യൂയോര്‍ക്ക്: അടുത്തിടെ ഒരു ന്യൂയോര്‍ക്ക് യാത്രക്കിടെ നടന്ന രസകരമായ അനുഭവം പങ്കുവെച്ച് പ്രശസ്ത ബോളിവുഡ് താരം അനുപം ഖേര്‍. നിരവധി മികച്ച കഥാപാത്രങ്ങളായി അനുപം ഖേര്‍ വെള്ളിത്തിരയിലെത്തിയിട്ടുണ്ട്. എന്നാല്‍ തന്നെ ഒരാള്‍ തിരിച്ചറിയാത്തതിന്റെ കൌതുകം പങ്കുവയ്ക്കുകയാണ് അനുപം ഖേര്‍. ന്യൂയോര്‍ക്കില്‍ ഒരു ക്യാബ് ഡ്രൈവറുമായി നടത്തിയ സംഭാഷണത്തിന്റെ വീഡിയോയാണ് ഇന്‍സ്റ്റഗ്രാമിലൂടെ അദ്ദേഹം പങ്കുവെച്ചത്.
ഹോളിവുഡില്‍ ഉള്‍പ്പെടെ വ്യക്തിമുദ്ര പതിപ്പിച്ച 64കാരനായ ആ നടനെ ജുഗല്‍ കിഷോര്‍ എന്ന ആ കാബ് ഡ്രൈവര്‍ക്ക് തിരിച്ചറിയാനായില്ല. എന്നാല്‍ ഒടുവില്‍, തിരിച്ചറിഞ്ഞപ്പോഴാകട്ടെ തനിക്ക് അതുവരെ അനുപം ഖേറിനെ മനസിലാകാത്തതിന്റെ കാരണവും അദ്ദേഹം വ്യക്തമാക്കി. ഒരു നടന്‍ ഒരിക്കല്‍ പോലും സങ്കല്‍പ്പിക്കാത്ത തമാശനിറഞ്ഞ കാരണമായിരുന്നു കാബ് ഡ്രൈവറുടേതെന്നായിരുന്നു ഖേര്‍ പറഞ്ഞത്.
20-25 വയസുമാത്രമുള്ള ഒരു ചെറുപ്പക്കാരനെപ്പോലാണ് നടന്‍ ഇരിക്കുന്നതെന്നായിരുന്നു ഈ ഡ്രൈവര്‍ തനിക്ക് അദ്ദേഹത്തെ മനസിലാകാത്തതിന്റെ കാരണമായി പറഞ്ഞത്. എന്നാല്‍ തന്നെ തിരിച്ചറിയാന്‍ വൈകിയെങ്കിലും യാത്രക്കുള്ള പണം ഡ്രൈവര്‍ പിന്നീട് വാങ്ങാന്‍ വിസമ്മതിച്ചുവെന്നും ഖേര്‍ പറയുന്നു.
‘ പഞ്ചാബുകാരനായ ജുഗല്‍ കിഷോര്‍, ആ മഞ്ഞക്കാറിന്റെ ഡ്രൈവര്‍ 30 വര്‍ഷമായി ന്യൂയോര്‍ക്കിലാണ്. പക്ഷെ, അദ്ദേഹത്തോടുള്ള യാത്രയിലുടനീളം എന്നോടയാള്‍ സംസാരിച്ചില്ല. അദ്ദേഹത്തിന് എന്നെ തിരിച്ചറിയാന്‍ സാധിച്ചില്ല. ഒടുവില്‍ മനസിലായപ്പോള്‍ വളരെ രസകരമായ തമാശനിറഞ്ഞ ഒരു കാരണവും അദ്ദേഹം പറഞ്ഞു. അദ്ദേഹം എന്നെ കെട്ടിപ്പിടിച്ചു. ഞങ്ങള്‍ രണ്ടുപേരും സന്തോഷവാന്മാരായിരുന്നു. അദ്ദേഹം എന്നോട് യാത്രാക്കൂലി വാങ്ങിയില്ല’ കാബിന്റെ ഡ്രൈവറോടൊപ്പമുള്ള വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതിനൊപ്പം അനുപം ഖേര്‍ കുറിച്ചു.
https://www.instagram.com/p/B0j2TmEg6tl/?utm_source=ig_web_button_share_sheet
Post Your Comments