ഷുഹൈബ് വധവുമായി ബന്ധപ്പെട്ടുള്ള കോടതിയുടെ നിലപാടിൽ പ്രതികരണവുമായി ഇപി ജയരാജന്‍. ശരിയായ ദിശയിലാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്ന് ഹൈക്കോടതിക്ക് ബോധ്യപ്പെട്ടെന്നും മാധ്യമങ്ങളെ ഉപയോഗിച്ച് കൊണ്ട് തെറ്റായ പ്രചരണം നടത്തുന്നവര്‍ക്ക് ഇത് തിരിച്ചടിയാണെന്നും അദ്ദേഹം പറയുകയുണ്ടായി.
ആറ്റിങ്ങല്‍ മുന്‍ എംപി ഡോ. എ സമ്പത്തിനെ സംസ്ഥാനസര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ചതിനെക്കുറിച്ചും ഇ.പി ജയരാജൻ പ്രതികരിച്ചു. ഏത് നല്ല കാര്യത്തിനും വിമര്‍ശനമുള്ള നാടാണ് ഇത്. അതിന്റെ ഗുണഫലങ്ങളെ കുറിച്ച് ആലോചിച്ച് വിലയിരുത്താമെന്നും എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്തില്ലെന്നത് മാധ്യമങ്ങള്‍ക്ക് വാര്‍ത്തയുണ്ടാക്കാനുള്ള നീക്കമാണെന്നും അദ്ദേഹം ആരോപിച്ചു.
Post Your Comments