തിരുവനന്തപുരം•കേരള സര്‍വ്വകലാശാല സെനറ്റിലേക്ക് സര്‍വ്വകലാശാല ശുപാര്‍ശ ചെയ്‌ത പട്ടികയ്‌ക്ക് പുറത്ത് നിന്ന് രണ്ടംഗങ്ങളെ നോമിനേറ്റ് ചെയ്‌ത കേരള ഗവര്‍ണ്ണറുടെ നടപടിയില്‍ ശക്തമായി പ്രതിഷേധിക്കുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്. സര്‍വ്വകലാശാല സെനറ്റിലേക്ക് വിവിധ മണ്ഡലങ്ങളില്‍ നിന്ന് നാമനിര്‍ദ്ദേശം ചെയ്യേണ്ട അംഗങ്ങളുടെ പാനല്‍ കേരള സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ കേരള ഗവര്‍ണ്ണര്‍ക്ക് സമര്‍പ്പിച്ചിരുന്നു. ഈ പാനലില്‍ നിന്ന് അംഗങ്ങളെ തെരഞ്ഞെടുക്കുന്ന കീഴ്‌വഴക്കമാണ് നിലവിലുള്ളത്. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്‌തമായി പ്രസ്‌തുത പാനലിന് പുറത്തു നിന്ന് രണ്ടു പേരെ ഗവര്‍ണ്ണര്‍ കൂട്ടിച്ചേര്‍ത്തിരിക്കുകയാണ്. പുറത്ത് നിന്നുള്ള ആര്‍.എസ്.എസ് സമ്മര്‍ദ്ധത്തിന് വഴങ്ങിയാണ് ഗവര്‍ണ്ണറുടെ ഈ നടപടിയെന്നും സി.പി.എം പ്രസ്താവനയില്‍ പറഞ്ഞു.
പാനലില്‍ നിന്ന് മതന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ളവരെ തെരഞ്ഞുപിടിച്ച് ഒഴിവാക്കി സംഘപരിവാര്‍ ആഭിമുഖ്യമുള്ള രണ്ട് പേരുകള്‍ ഗവര്‍ണ്ണര്‍ കൂട്ടിചേര്‍ത്തത് തികച്ചും വിചിത്രമായ നടപടിയാണ്. സര്‍വ്വകലാശാലയുടെ ചാന്‍സലര്‍ എന്ന നിലയില്‍ നിക്ഷിപ്‌തമായ ചുമതലകളെ രാഷ്ട്രീയ താത്‌പര്യത്തിന് വേണ്ടി ഉപയോഗപ്പെടുത്തുന്ന രീതിയാണ് ഗവര്‍ണ്ണറുടെ പക്ഷത്ത് നിന്നുണ്ടായിട്ടുള്ളത്. ഗവര്‍ണ്ണറുടെ ഉന്നത പദവിയ്‌ക്ക് മങ്ങലേല്‍പ്പിച്ച ഈ നടപടിയ്‌ക്കെതിരായി ശക്തമായ പ്രതിഷേധം ജനാധിപത്യ വിശ്വാസികളില്‍ നിന്ന് ഉയര്‍ന്നുവരണമെന്നും സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യര്‍ത്ഥിച്ചു.
Post Your Comments