Latest NewsIndia

സ്വത്തിന് വേണ്ടിയുള്ള മകന്റേയും മരുമകളുടേയും ഉപദ്രവം സഹിക്കാതെ തന്റെ എല്ലാ സമ്പാദ്യവും സർക്കാരിന് നൽകി 85 വയസുകാരന്‍

ഒഡീഷ: സ്വത്തിന് വേണ്ടിയുള്ള മകന്റേയും മരുമകളുടേയും ഉപദ്രവം സഹിക്കാതെ തന്റെ എല്ലാ സമ്പാദ്യവും സർക്കാരിന് നൽകി 85 വയസുകാരന്‍. ഒഡീഷയിലെ മുരാരിപുര്‍ ഗ്രാമത്തിലാണ് സംഭവം. ക്ഷേത്രമോഹന്‍ മിശ്ര എന്നയാളാണ് തന്റെ സ്വത്തുക്കൾ സർക്കാരിന് നൽകിയത്. കഴിഞ്ഞ ദിവസമായിരുന്നു ഇയാൾ സ്വത്തുക്കള്‍ സര്‍ക്കാരിന് നല്‍കികൊണ്ടുള്ള വില്‍പത്രം കളക്ടര്‍ രാജന്‍കുമാര്‍ ദാസിന് നല്‍കിയത്.

താന്‍ സ്വത്ത് എഴുതി നല്‍കാത്തതിന്റെ പേരില്‍ വര്‍ഷങ്ങളായി മകനും മരുമകളും തന്നെ ദ്രോഹിക്കുകയായിരുന്നുവെന്നാണ് മിശ്ര വ്യക്തമാക്കുന്നത്. ഒടുവില്‍ അവര്‍ വീട്ടില്‍ നിന്നും ഇറക്കി വിട്ടു. ഗ്രാമവാസികളായ ചിലരുടെ കൂടെയാണ് പിന്നീട് കഴിഞ്ഞത്. ഇനി തന്നെ ഏതെങ്കിലും വൃദ്ധസദനത്തില്‍ ആക്കണമെന്നും തന്റെ മരണ ശേഷം മൃതശരീരം പോലും മകന് വിട്ടുകൊടുക്കരുതെന്നും മിശ്ര പറയുന്നു. പ്രായമായ പിതാവിനെ ഉപദ്രവിച്ചതില്‍ മകനും മരുമകള്‍ക്കുമെതിരെ അന്വേഷണം നടത്തുമെന്ന് കളക്ടര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button