കൊല്‍ക്കത്ത: മഹാരാഷ്ട്ര നവനിര്‍മ്മാണ സേനയുടെ ഇവിഎം വിരുദ്ധ റാലിക്ക് പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി മമത ബാനര്‍ജി. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി കൂറ്റന്‍ വിജയം നേടിയതിന്റെ പശ്ചാത്തലത്തില്‍ ഇവിഎമ്മിനെതിരായ പോരാട്ടം ശക്തമാക്കാനാണ് പ്രതിപക്ഷ പാർട്ടികൾ ആലോചിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര നവനിര്‍മ്മാണ സേന തലവന്‍ രാജ് താക്കറെ കഴിഞ്ഞ ദിവസം മമത ബാനര്‍ജിയെ കണ്ട് ചർച്ച നടത്തിയിരുന്നു. ഓഗസ്റ്റ് 21 നാണ് മഹാരാഷ്ട്രയില്‍ ഇവിഎം വിരുദ്ധ റാലി സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ദിവസം മുന്‍കൂട്ടി നിശ്ചയിച്ച മറ്റ് ചില തിരക്കുകള്‍ ഉളളതിനാല്‍ റാലിയില്‍ പങ്കെടുക്കാന്‍ സാധിക്കില്ല എന്നാണ് മമത ബാനർജി രാജ് താക്കറയെ അറിയിച്ചത്. അതേസമയം ജനാധിപത്യം സംരക്ഷിക്കാനുളള പോരാട്ടത്തിന് മമത ബാനര്‍ജി എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തതായി രാജ് താക്കറെ വ്യക്തമാക്കി.
മമത ബാനര്‍ജിലെ ഇവിഎം വിരുദ്ധ റാലിക്ക് ക്ഷണിക്കാനാണ് താന്‍ കൊല്‍ക്കത്തയില്‍ എത്തിയത്. ഇവിഎമ്മിന് പകരം ബാലറ്റ് സംവിധാനം തിരികെ കൊണ്ട് വരണം എന്ന് ആവശ്യപ്പെടുന്ന രാജ്യത്തെ പ്രധാന നേതാക്കളില്‍ ഒരാളാണ് മമത ബാനര്‍ജി എന്നും രാജ് താക്കറെ പറയുകയുണ്ടായി.
Post Your Comments